"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രത്യേക ആചാരങ്ങൾ: ഭരണിപ്പാട്ട്
വരി 232:
ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ട്കുകളും. ധാരളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അ റിയപ്പെടുന്നത് തെ റിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചി റയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടിത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. തുടർന്ന് തെ റിപ്പാട്ടുകൾ പാടുന്നു. <ref>http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/17501/7/07_chapter%202.pdf</ref> അശ്വതിനാൾ മുതൽ എഴുനാൾ നടയടച്ചിടുന്നത് ദേവി തീണ്ടാരിയായതിനാലാണെന്ന് ഒരു സങ്കല്പം ഉണ്ട്. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് തെറിപ്പാട്ടുകൾ പാടുന്നത് എന്നു വിശ്വാസം.
തെറിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളേ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയുമായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാരുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽകൂര, ടാ റിട്ട റോഡ്, പോലീസ്, കമ്പിത്തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പല രൂപങ്ങളും ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.
 
;തൃച്ചന്ദനച്ചാർത്ത്
 
അശ്വതിനാൾ ഉച്ചക്കാണ് തൃച്ചന്ദനച്ചാർത്ത് പൂജ. വളരെ വിശിഷ്ടവും പ്രധാനവും അതീവ രഹസ്യോത്മുഖവുമായ പൂജയാണിത്. ഉച്ചകഴിഞ്ഞ് ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നു. മറ്റു പൂജകൾക്കായി ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളും ഈ പൂജയ്ക്ക് ഉപയോഗിക്കില്ല. എല്ലാം വേ റേ വേണമെന്നാണ് ചട്ടം. ഇതിൻ്റേത് വേരേ ആവശ്യങ്ങൾക്കും ഉപയോഗിക്കാരില്ല. താന്ത്രികമായ ആരാധനാ വിധികളാണിതിലേത് എന്നു പറയപ്പെടുന്നു. ഈ കർമ്മം ചെയ്യുന്നത് അടികൾമാരാണ്. മൂന്ന് പ്രധാന മഠങ്ങളായ കുന്നത്തുമഠം, മഠത്തിൽ മഠം, നിലത്തു മഠം എന്നീ മഠങ്ങളിലെ കാരണവർമ്മാരായ അടികൾമാരാണിവർ. തലേ ദിവസം ഇതിനു വേണ്ടി അവർ കഠിനവ്രതം നോൽക്കുന്നു. ചാർത്താനുള്ള തൃച്ചന്ദനം രഹസ്യവിധിയുള്ള കൂട്ടാണ്. പല മരുന്നുകളും മറ്റും ചേർന്നതാണിത് എന്നു കരുതുന്നു ഈ രഹസ്യക്കൂട്ട് ഈ മൂന്ന് പേരുക്കുമാത്രേമേ അറിയൂ. ഏഴരയാമം ( മൂന്നു മണിക്കൂർ) നീളുന്നതാണീ പൂജ. കാറ്റ് കടക്കാത്ത ശ്രീകോവിലിൽ അടച്ചിരുന്നാണ് പൂജകൾ ചെയ്യുന്നത്. പ്രധാന സാമഗ്രി മഞ്ഞൾപ്പൊടി തന്നെയാണ്. മഞ്ഞൾപ്പൊടി കരിക്കിൻ വെള്ളത്തിൽ കുഴച്ചതും തൃമധുവും ഉപയോഗിക്കുന്നു. ഉച്ചക്ക് മൂന്ന് അടികൾമാരും വട്ടക്കുളത്തിൽ കുളിച്ച് വന്ന് ഒരു മണിയോടെ ശ്രീകോവിലിൽ കടന്ന് വാതിലടച്ച് പൂജയാരംഭിക്കുന്നു. ആ സമയത്ത് ചുറ്റമ്പലത്തിലുള്ള പ്രദക്ഷിണവഴിയിൽ ആരും ഉണ്ടാകാൻ പാടില്ല. ഇതിൽ സവർണ്ണാവർണ്ണ ഭേദം ഒന്നും ഇല്ല. പൂജ തുടങ്ങുന്നതിനു മുന്ന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കാവിലെത്തണം എന്നുണ്ട്. തമ്പുരാൻ കാവിലെ ബലിക്കൽ പുരയിൽ ഇരിക്കുന്നു. പൂജ കഴിയുന്നതുവരെ അവിടെ നിന്നു മാരില്ല. പൂജ കഴിഞ്ഞ് തമ്പുരാൻ കിഴക്കേ നടയിൽ ഇരിക്കുകയും കാവു തീണ്ടലിന് അനുമതി കൊടുക്കുകയും ചെയ്യുന്നു. ഇതിനെ ‘നിലപാട്‘ എന്നാണ് പ റയുക/
 
== ഒ.കെ.യോഗം ==