"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==ചടങ്ങുകള്‍==
===കൊടിയേറ്റം===
[[ചിത്രം:ArattupuzhaTemple TharaikkalPooram .JPG|260px|thumb|തറക്കല്‍ പൂരം]]
പൂരമഹോത്സവത്തിന്‍ നാന്ദികുറിച്ചുകൊണ്ട് മീനമാസത്തിലെ മകീര്യം നാളിലാണ്‍ കൊടിയേറ്റം. അത്യുത്സാഹപൂര്‍വ്വം നാട്ടുകാര്‍ മുറിച്ചുകൊണ്ടുവരുന്ന കവുങ്ങ് ചെത്തി മിനുക്കിയാണ്‍ കൊടുമരമാക്കുന്നത്. ഒന്നിടവിട്ട് ആലിലകളും മാവിലകളും ചാര്‍ത്തിയ കൊടിമരം ഭക്തജനങ്ങളാണ്‍ ഉയര്‍ത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം ഊരാളന്മാര്‍ ദര്‍ഭപ്പുല്ല് കൊടിമരത്തില്‍ ബന്ധിപ്പിക്കുന്ന ചടങ്ങാണ്‍. നിശ്ശബ്ദതയില്‍ ചമയങ്ങളൊന്നുമില്ലാതെ ഒരു ഗജവീരനെ കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിക്കും. ക്ഷേത്ര നടപ്പുരയില്‍ വലന്തലയില്‍ പൂരം കൊട്ടിവച്ചാല്‍ പുറത്ത് ആല്‍തറയ്ക്ക് സമീപം തിരുവായുധസമര്‍പ്പണമെന്ന ചടങ്ങാണ്‍. ക്ഷേത്രത്തിനകത്ത് ഈ സമയം നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി തുടങ്ങിയ തതന്ത്രികച്ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്നുള്ള എല്ലാ ദിവസവും ശ്രീഭൂതബലി, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവ ഉണ്ടാകും.
 
===തറയ്ക്കല്‍ പൂരം===
.[[ചിത്രം:ArattupuzhaTemple TharaikkalPooram .JPG|260px|thumb|തറക്കല്‍ പൂരം]]
പൂര തലേന്ന്, അതായത് മകം നാളില്‍ നടത്തപ്പെടുന്ന പൂരമാണ്‍ തറക്കല്‍ പൂരം. അന്നേ ദിവസം സന്ധ്യക്ക് ചടങ്ങുകള്‍ക്ക് ശേഷം ഒന്‍പത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് പാഞ്ചാരിമേളവുമായി പുറത്തേക്കെഴുന്നള്ളുന്നു. അന്നേ ദിവസം ദേശത്തെ മുഴുവന്‍ ഭക്തജനങ്ങളും നിറപറകളുമായി ശാസ്താവിനെ എതിരേല്‍ക്കുന്നു. 150-ല് പരം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം തറക്കല്‍ പൂരത്തിന്‍ മിഴിവേകുന്നു. പടിഞ്ഞാറ് നിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപാള്‍ ഭഗവതിയും എഴുന്നള്ളുകയായി. പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടാകും. തുടര്‍ന്ന് മൂന്ന് ദേവിദേവന്മാരും സംഗമിക്കുകയും എഴുന്നെള്ളിപ്പുകള്‍ക്ക് മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെചതിനു ശേഷം അരി നിറയ്ക്കും.
 
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്