"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ആധികാരികത}} നീക്കം ചെയ്തു. ആവശ്യത്തിനു പ്രമാണങ്ങൾ കയറ്റിക്കഴിഞ്ഞു
→‎രാജ്യരക്ഷ: ചിത്രം- നെടുങ്കൊട്ട
വരി 42:
 
:തിരുവിതാംകൂർ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആർക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാൻ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പിൽ തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു.<ref>Velu Pillai, T. K., ''The Travancore State Manual'', Vol. II, Trivandrum, 1945, p.44.</ref> മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങൾ നേടി: തിരുവിതാംകൂറിന്റെ പരിപൂർണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കർണ്ണാടിൿ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതിൽ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മർമ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂർണ്ണ പിന്തുണയാണ്‌.
[[File:Nedumkotta.jpg|thumb|250px|നശിപ്പിക്കപ്പെട്ട നെടുങ്കോട്ടയുടേ അവശിഷ്ടങ്ങൾ ചാലക്കുടിയിലെ മേലൂരിൽ]]
 
 
എന്നാൽ 1790-ൽ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാൻ ടിപ്പു [[നെടുംകോട്ട]] ആക്രമിച്ചപ്പോൾ എതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങൾ കണ്ടുനിൽക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. ടിപ്പുവിന്റെ പട ആലുവയിൽ താവളമുറപ്പിച്ച് നശീകരണം നടത്തിവരെയാണ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനി ശ്രീരംഗപട്ടണം ആക്രമിക്കുന്നതും ടിപ്പു സൈന്യസമേതം അങ്ങോട്ടു നീങ്ങുന്നതും. മൈസൂർ യുദ്ധത്തിൽ ഇംഗ്ലീഷുകാർ പലയിടങ്ങളിൽ വെച്ച് നടത്തിയ യുദ്ധങ്ങളിൽ കേശവദാസനും തിരുവിതാംകൂർ സൈന്യവും സഹായിക്കുകയുണ്ടായി. മൈസൂർ രാജ്യത്തിന്റെ നേർപകുതി ഇംഗ്ലീഷുകാർക്ക് നൽകിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ അന്യായമായി അധീനപ്പെടുത്താൻ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നൽകാൻ ആവശ്യപ്പെടുകയുമുണ്ടായി.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്