"നെടുങ്കോട്ട യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 39:
തിരുവിതാംകൂർ സേനയുടെ നായകനായി കേശവപിള്ള നിയമിതനായി. സൈന്യത്തിന്റെ വീര്യം ഉയർത്താൻ ആയിരക്കണക്കിന് ചെറുപ്പക്കാരെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും സേനയിൽ ചേർത്തു. [[കൊടുങ്ങല്ലൂർ കോട്ട|കൊടുങ്ങല്ലൂർ കോട്ടയും]] [[ആയക്കോട്ട|ആയക്കോട്ടയും]] കേടുപാടുകൾ തീർത്ത് കാവലിനു സൈന്യത്തെ വിന്യസിച്ചു.<ref>The Travancore State Manual by V Nagam Aiya, Vol.1, Page 393</ref>
 
==യുദ്ധം==[[File:Battle.jpg|thumb|309x309px|റോക്കറ്റുകൾ ഉപയോഗിച്ച് മൈസൂർ സൈന്യം നെടുങ്കോട്ട ആക്രമിക്കുന്നു. കാപ്റ്റൻ ജോഹാൻ വാൻ ആംഗിൾബീക്കിൻ്റെ ചിത്രം (29 ഡിസംബർ 1789)]]
==യുദ്ധം==
 
1789 ഡിസംബർ 28 -ന് ടിപ്പുവിന്റെ നേതൃത്ത്വത്തിൽ അല്ലാതെ വന്ന മൈസൂർ സേനയ്ക്കു നേരെ തിരുവിതാംകൂർ സേന വെടിയുതിർത്തു. തിരിച്ചടിച്ച മൈസൂർ സേന നെടുങ്കോട്ടയുടെ ഏറ്റവും ബലംകുറഞ്ഞ ഒരിടത്ത് വിള്ളലുണ്ടാക്കി.<ref name="mohibbul">{{cite|url=https://books.google.ca/books?id=hkbJ6xA1_jEC&|page=164|title=History of Tipu Sultan|author=Mohibbul Hasan|publisher=Aakar Books|year=2005|}}</ref> തിരുവിതാംകൂർ ഭാഗത്തേക്ക് മുന്നേറിയ മൈസൂർ സേനയ്ക്ക് നേരേ [[6-pounder gun|സിക്സ് പൗണ്ടർ തോക്കുകൊണ്ട്]] വെടിവയ്പ്പുണ്ടായപ്പോൾ അവർക്ക് പിന്തിരിയേണ്ടി വന്നു.<ref>{{cite|url=https://books.google.ca/books?id=OHcIAAAAQAAJ&|title=The history of India|page=450|author=John Clark Marshman|}}</ref><ref name="mohibbul"/> ഈ സംഭവമുണ്ടാായി ഏതാണ്ട് രണ്ടു മാസത്തിനു ശേഷം 1790 മാർച്ച് 1 -ന് മൈസൂർ ഭാഗത്തേക്ക് കടന്നുചെന്ന ആയിരം പേരടങ്ങിയ തിരുവിതാംകൂർ സേനയെ കാര്യമായ ആൾനാശമുണ്ടായെങ്കിലും തിരിച്ചോടിക്കാൻ മൈസൂർ സേനയ്ക്കായി.<ref name="mohibbul2">Hassan (2005), p.166</ref> ഏപ്രിൽ 9 -ന് ഇതേപോലെ തന്നെ 3000 പേരടങ്ങുന്ന സേനയേയും മൈസൂർ സേന തിരിച്ചോടിച്ചു.<ref name="mohibbul2"/> ഏപ്രിൽ 12 -ന് തിരുവിതാംകൂറിനെ ആക്രമിച്ച ടിപ്പു ഏതണ്ട് മൂന്നു ദിവസം കൊണ്ട് തിരുവിതാംകൂർ സേനയിൽ കാര്യമായ വിള്ളൽ വീഴ്ത്തി.<ref name="mohibbul2"/> ഏപ്രിൽ 15 -ന് ഏതാണ്ട് 6000 ഭടന്മാരുമായി ടിപ്പു തിരുവിതാംകൂർ സേന നിലയുറപ്പിച്ച സ്ഥലത്തേക്ക് മുന്നേറി.<ref name="mohibbul3">Hassan (2005), p. 167</ref> ഇതിൽ അമ്പരന്നുപോയ തിരുവിതാംകൂർ സൈന്യം തിരിഞ്ഞോടി.<ref name="mohibbul3"/> ഏപ്രിൽ 18 -ന് [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്]] ഒരു മൈൽ അടുത്തുവരെയെത്തിയ ടിപ്പു അവിടെ തന്റെ സൈന്യത്തെ നിലയുറപ്പിച്ചു.<ref name="mohibbul3"/> മെയ് 8 -ന് ടിപ്പു വിജയകരമായി കൊടുങ്ങല്ലൂർ കീഴടക്കി.<ref name="mohibbul3"/> പെട്ടെന്നുതന്നെ കാര്യമായ എതിർത്തുനിൽപ്പില്ലാതെ [[Ayicotta|ആയിക്കോട്ടയും]] [[Parur|പരൂരും]] കീഴടങ്ങി.<ref name="mohibbul3"/> തിരുവിതാംകൂർ സേനാവിന്യാസങ്ങളെയെല്ലാം നശിപ്പിച്ച ടിപ്പു [[വരാപ്പുഴ]] എത്തിയപ്പോഴാണ് ബ്രിട്ടീഷുകാർ മൈസൂർ ആക്രമിക്കാൻ പദ്ധതിയിടുന്നതായി അറിവു ലഭിച്ചത്. അതേത്തുടർന്ന് ടിപ്പു മൈസൂർക്ക് മടങ്ങി.<ref name="mohibbul3"/>
 
"https://ml.wikipedia.org/wiki/നെടുങ്കോട്ട_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്