"തോട്ടിക്കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[ചക്കിപ്പരുന്ത്|ചക്കിപ്പരുന്തിനോളം]] വലിപ്പമുള്ള പക്ഷിയാണ് '''തോട്ടിക്കഴുകൻ'''.<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|pages=496-498|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> [[Accipitridae|അസിപിട്രിഡെ]] പക്ഷികുടുംബത്തിൽപ്പെടുന്ന തോട്ടിക്കഴുകന്റെ ശാസ്ത്രനാമം ''നിയോഫ്രോൺ പെർക്നോടീറസ്'' എന്നാണ്. തമിഴ്നാട്ടിലെ [[കാഞ്ചീപുരം]] ജില്ലയിലെ ''തിരുക്കഴക്കുന്റം'' ക്ഷേത്രത്തിൽ തോട്ടിക്കഴുകനെ ഒരു പുണ്യ പക്ഷിയായി കരുതി ആരാധിക്കുന്നു. [[ഈജിപ്ത്|ഈജിപ്തിലും]] മുൻകാലങ്ങളിൽ ഇവയെ പൂജിച്ചിരുന്നു. തോട്ടിക്കഴുകന് 'ഈജിപ്ത് രാജാവിന്റെ കോഴി' എന്നർഥം വരുന്ന 'ഫറവോയുടെ കോഴി' (Pharoah's Chicken) എന്നും പേരുണ്ട്.
== പേരിനു പിന്നിൽ ==
തോട്ടിക്കഴുകന്റെ തോട്ടികഴുകൻ മുഖ്യഭക്ഷണം മനുഷ്യമലമാണ്സസ്തിനികളുടെ മലം ( മനുഷ്യന്റെ ഉൾപ്പടെ ) ഭക്ഷിക്കാറുണ്ട് . അതിനാൽ ഇവ നല്ലൊരു ശുചീകരണകാരിയാണ്; ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകൻ എന്ന പേരു ലഭിച്ചത്
 
== ശരീരഘടന ==
കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളും തൂവലുകളില്ലാത്ത തിളക്കമുള്ള മഞ്ഞക്കഴുത്തും കൂർത്ത ചുണ്ടുകളും ത്രികോണാകൃതിയിൽ അറ്റം കൂർത്ത വാലുമാണ് തോട്ടിക്കഴുകന്റെ മുഖ്യ സവിശേഷതകൾ. പക്ഷിയുടെ വാലിന് വെളുപ്പുനിറമാണ്. ചിറകുകളുടെ പാർശ്വഭാഗത്തുള്ള നീണ്ട തൂവലുകളെല്ലാം കറുത്തതായതിനാൽ ചിറകുവിടർത്തി ഉയരത്തിൽ പറക്കുമ്പോൾ ചിറകുകളുടെ പിൻപകുതി കറുപ്പുനിറത്തിലും ബാക്കിഭാഗം തൂവെള്ള നിറത്തിലുമാണ് കാണപ്പെടുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു തോട്ടിക്കഴുകന് 47–70 സെന്റിമീറ്റർ (21–28&nbsp;in) നീളവും ശരാശരി 2.4 കിലോഗ്രാം തൂക്കവും (5.3&nbsp;lbs) ഉണ്ടാകും. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 1.5-1.7 മീറ്ററാണ് (5-5.6 അടി).
"https://ml.wikipedia.org/wiki/തോട്ടിക്കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്