"പൂമ്പാറ്റ (ദ്വൈവാരിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Paico's_Poombatta.jpg" നീക്കം ചെയ്യുന്നു, EugeneZelenko എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see c:Commons:Licensing (F1): Book cover.
"Poombatta_cover.jpg" നീക്കം ചെയ്യുന്നു, EugeneZelenko എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see c:Commons:Licensing (F1): Book page.
വരി 20:
 
== തുടക്കവും ആദ്യകാലവും ==
 
[[പ്രമാണം:Poombatta cover.jpg|ഇടത്ത്‌|ലഘുചിത്രം]]
മാധ്യമപ്രവർത്തകനും സാഹിത്യകാരനും പരിഭാഷകനുമായ [[പി.എ. വാരിയർ|പി.ഏ. വാര്യർ]] [[ആകാശവാണി|ആകാശവാണിയിൽ]] നിന്ന് മൂന്നുവർഷത്തെ കരാർ ജോലി അവസാനിപ്പിച്ച് 1964-ൽ സ്വതന്ത്രനായപ്പോൾ ഉണ്ടായ ആശയമാണ് 'പൂമ്പാറ്റ'യുടെ തുടക്കം. [[ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി]]<nowiki/>യുടെ സഹയാത്രികനായ അദ്ദേഹത്തിന് വിപുലമായ സുഹൃത് വലയം ഉണ്ടായിരുന്നു. 'പൂമ്പാറ്റ' മാസികയായി പ്രസിദ്ധീകരിക്കാനാരംഭിച്ചതിനോടൊപ്പം അദ്ദേഹം അതിന്റെ അച്ചടിക്കായി അതെ പേരിൽ ഒരു അച്ചടിശാലയും ആരംഭിച്ചു. 1/8 ഡിമൈ സൈസ്സായിരുന്നു പൂമ്പാറ്റയുടെ തുടക്കം മുതൽ. ആദ്യകാല പൂമ്പാറ്റയിൽ പ്രമുഖരായ ബാലസാഹിത്യകാരന്മാരെ അണിനിരത്തുവാൻ കഴിഞ്ഞു; വിശ്വസാഹിത്യവുമായി ഉറ്റപരിചയം നേടിയിരുന്ന [[പി.എ. വാരിയർ|പി.ഏ. വാര്യർ]] അവയിൽ പലതും മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചു. 'മുയലിന്റെ കൗശലം', 'ജെനിങ്ങ്‌സ് കഥകൾ' തുടങ്ങിയ വളരെ പ്രസിദ്ധി നേടിയ പ്രതിമാസ തുടർക്കഥാപംക്തികളായിരുന്നു. '[[ബ്രേയർ റാബിറ്റ്]]' കഥകൾ ആയിരുന്നു 'മുയലിന്റെ കൗശല' മായി അവതരിപ്പിച്ചിരുന്നത്. [[അന്തോണി ബുക്ക്‌റിഡ്ജ്|അന്തോണി ബുക്ക്‌റിഡ്ജിന്റെ]] 'ജെന്നിങ്ങ്‌സ്' എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള കഥകളുടെ പരിഭാഷകളായിരുന്നു 'ജെന്നിങ്ങ്‌സ് കഥകൾ'. 'അമ്മാവൻ വിളിക്കുന്നു' എന്ന ശീർഷകത്തിലുള്ള പത്രാധിപക്കുറിപ്പുകളും 'കൂട്ടുകാരും അമ്മാവനും' എന്ന ചോദ്യോത്തരപംക്തിയും വായനക്കാരുമായുള്ള സമ്പർക്കത്തിന് വഴിയൊരുക്കി. [[പി. നരേന്ദ്രനാഥ്|പി.നരേന്ദ്രനാഥിന്റെ]] 'പങ്ങുണ്ണി' തുടങ്ങിയ നോവലുകളും പൂമ്പാറ്റയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/പൂമ്പാറ്റ_(ദ്വൈവാരിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്