"മാലിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2021-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം
Content deleted Content added
'{{Infobox film | name = മാലിക് (ചലച്ചിത്രം) | image = | alt = | caption = | director = മഹേഷ് നാരായണൻ | producer = ആന്റോ ജോസഫ് | writer = മഹേഷ് നാരായണൻ | starring = ഫഹദ് ഫാസിൽ<br />നിമിഷ സജയൻ<br />വിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:01, 18 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 2021-ലെ ഇന്ത്യൻ മലയാള ഭാഷാ രാഷ്ട്രീയ ചലച്ചിത്രമാണ് മാലിക്.[2]ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ[3], ചന്ദുനാഥ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.[4]സുഷിൻ ശ്യാമാണ് ഈ ചലച്ചിത്രത്തിന് സംഗീതം നൽകിയത്. 2009 ലെ ബീമാപ്പള്ളി പോലീസ് വെടിവെപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.[5] 2019 സെപ്റ്റംബർ 3 ന് ചിത്രീകരണം ആരംഭിച്ച് 2020 ജനുവരി 18 ന് പൂർത്തിയായ ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സാനു ജോൺ വർഗ്ഗീസാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് പലതവണ മാറ്റിവച്ചിരുന്നു.പിന്നീട് 2021 ജൂലൈ 15 ന് പ്രൈം വീഡിയോയിലൂടെ ഡിജിറ്റൽ റിലീസ് ചെയ്തു.

മാലിക് (ചലച്ചിത്രം)
സംവിധാനംമഹേഷ് നാരായണൻ
നിർമ്മാണംആന്റോ ജോസഫ്
രചനമഹേഷ് നാരായണൻ
അഭിനേതാക്കൾഫഹദ് ഫാസിൽ
നിമിഷ സജയൻ
വിനയ് ഫോർട്ട്
ഇന്ദ്രൻസ്
ജോജു ജോർജ്
ദിലീഷ് പോത്തൻ
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംസനു വർഗ്ഗീസ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോആന്റോ ജോസഫ് ഫിലിം കമ്പനി
കാർണിവൽമൂവി നെറ്റ്‍വർക്ക്
എ.പി. ഇന്റർനാഷനൽ
വിതരണംആമസോൺ പ്രൈം വീഡിയോ
റിലീസിങ് തീയതി
  • 15 ജൂലൈ 2021 (2021-07-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്27 crore[1]
സമയദൈർഘ്യം162 മിനുട്ട്സ്

അനുബന്ധം

  1. "Fahadh looks intense in Malik's first look". OnManorama. 18 January 2020.
  2. "Fahadh Faasil plays a politician in Malik". The Indian Express. 5 March 2020.{{cite web}}: CS1 maint: url-status (link)
  3. M., Athira (1 Jul 2021). "'Malik' is a work of fiction, but people can have their own interpretations: Mahesh Narayanan".
  4. <refhttps://www.mathrubhumi.com/movies-music/news/malik-fahadh-faasil-mahesh-narayanan-movie-to-release-in-amazon-prime-video-july-15-1.5794889
  5. "'Malik' was the toughest film for me to write: Director Mahesh Narayanan to TNM". The News Minute (in ഇംഗ്ലീഷ്). 2021-07-13. Retrieved 2021-07-17.
"https://ml.wikipedia.org/w/index.php?title=മാലിക്_(ചലച്ചിത്രം)&oldid=3608793" എന്ന താളിൽനിന്ന് ശേഖരിച്ചത്