"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
==സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന്‌ ജി സ്യൂട്ട് പ്ലാറ്റ്ഫോം==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം കൈറ്റ് സജ്ജമാക്കി. ഗൂഗിൾ ഇന്ത്യ സൗജന്യമായി ലഭ്യമാക്കിയ പൊതു പ്ലാറ്റ്ഫോമിലായിരുന്നു ഇത്. ഇതിന്റെ ഭാഗമായി മുഴുവൻ സ്കൂൾ കുട്ടികളെയും അധ്യാപകരെയും kiteschool.in എന്ന പൊതുഡൊമൈനിൽ കൊണ്ടുവരാനുള്ള പദ്ധതി ആരംഭിച്ചു.<ref>https://archive.org/details/kite-gsuite-circular-2021</ref><ref>https://www.mathrubhumi.com/print-edition/kerala/08jul2021-1.5814362</ref><ref>https://www.deshabhimani.com/education/online-class-g-suit-platform/955389</ref>
=== പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകൾ ===
* 47 ലക്ഷം കുട്ടികൾക്കും പോർട്ടലിൽ ലോഗിൻ സംവിധാനം.–- സ്കൂൾകോഡ്. അഡ്മിഷൻനമ്പർ @kiteschool.in
വരി 43:
* സംസ്ഥാനം, ജില്ല, ഉപജില്ല, സ്കൂൾതലത്തിൽ ഉപയോഗം പരിശോധിക്കുന്നതിനുള്ള പ്രത്യേക ഓഡിറ്റിങ്‌ മൊഡ്യൂൾ പ്ലാറ്റ്ഫോമിന്റെ ഭാഗമായി ഉണ്ട്. അതുപോലെ വിവിധ ഓൺലൈൻ ഗ്രൂപ്പുകൾ നിർമിക്കാനും സന്ദേശങ്ങൾ ഒരുമിച്ച് നൽകാനും (ഉദാ: സംസ്ഥാനതലത്തിൽ എല്ലാ അധ്യാപകർക്കും
കുട്ടികൾക്കും എന്നിങ്ങനെ) സൗകര്യമുണ്ട്. കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ, സമഗ്രവിഭവ പോർട്ടലിലെ വിഭവങ്ങൾ തുടങ്ങിയവയും ഇപ്രകാരം കുട്ടികൾക്ക് ലഭ്യമാക്കാം.
* ജി സ്യൂട്ട് പ്ലാറ്റ്ഫോം പരിശീലനം: ജി സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള പരിശീലനം എല്ലാ അധ്യാപകർക്കും കുട്ടികൾക്കും നൽകും.
 
==കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL)==
കേരളത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓൺലൈനായി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൈറ്റ് ആരംഭിച്ച ഓൺലൈൻ പരിശീലന പോർട്ടലാണ് കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL).<ref>http://prdlive.kerala.gov.in/news/37256</ref> സഹായക ഫയലുകളുടെയും വീഡിയോ പഠന വിഭവങ്ങളുടെയും സഹായത്തോടെ നിശ്ചിത കാലയളവിലുള്ള കോഴ്സുകളാണ് പോർട്ടലിൽ നല്കിയിരിക്കുന്നത്. പ്രൊബേഷൻ പൂർത്തീകരിക്കേണ്ട അധ്യാപകർക്കുള്ള പരിശീലന പരിപാടിയാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.<ref>http://www.deshabhimani.com/news/kerala/cool-course-fo-school-teacher/764714</ref>
"https://ml.wikipedia.org/wiki/കൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്