"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓൺലൈൻ ക്ലാസുകൾ
No edit summary
വരി 22:
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ക്ലാസ്‌മുറികളിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിനാവശ്യമായ റിസോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ്, സമഗ്ര എന്ന പേരിൽ ഒരു ഇ - പോർട്ടൽ വികസിപ്പിക്കുകയുണ്ടായി. ഈ പോർട്ടലിൽ‌ ഇ - റിസോഴ്സസുകളും പാഠപുസ്തകങ്ങളും ചോദ്യ ശേഖരങ്ങളും ‌ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ വിഭവങ്ങൾ ലഭ്യമാണ്. <ref>https://kite.kerala.gov.in/KITE/index.php/welcome/ict/6</ref>
==ലിറ്റിൽ കൈറ്റ്സ്==
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. <ref>https://kite.kerala.gov.in/KITE/index.php/welcome/ict/8</ref>2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. <ref>https://www.manoramaonline.com/education/education-news/2018/01/22/ed-tvm-class-rooms-turn-hitech.html</ref>
 
==ഓൺലൈൻ ക്ലാസുകൾ==
കോവിഡ് ഭീതി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ആണ് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചത് .വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്തത് . ഇതിനു​പുറമെ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാക്കുന്നു .41 ലക്ഷം കുട്ടികൾക്കാണ് പഠനത്തിന് അവസരം ഒരുക്കിയത് <ref>https://www.manoramaonline.com/news/latest-news/2020/05/31/state-online-classes-starts-tomorrow.html</ref><ref>https://www.asianetnews.com/kerala-news/online-classes-will-start-tomorrow-qb6zop</ref>
 
==സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന്‌ ജി സ്യൂട്ട് പ്ലാറ്റ്ഫോം==
2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. <ref>https://www.manoramaonline.com/education/education-news/2018/01/22/ed-tvm-class-rooms-turn-hitech.html</ref>
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം കൈറ്റ് സജ്ജമാക്കി. ഗൂഗിൾ ഇന്ത്യ സൗജന്യമായി ലഭ്യമാക്കിയ പൊതു പ്ലാറ്റ്ഫോമിലായിരുന്നു ഇത്. ഇതിന്റെ ഭാഗമായി മുഴുവൻ സ്കൂൾ കുട്ടികളെയും അധ്യാപകരെയും kiteschool.in എന്ന പൊതുഡൊമൈനിൽ കൊണ്ടുവരാനുള്ള പദ്ധതി ആരംഭിച്ചു.<ref>https://archive.org/details/kite-gsuite-circular-2021</ref>
==കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL)==
=== പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകൾ ===
* 47 ലക്ഷം കുട്ടികൾക്കും പോർട്ടലിൽ ലോഗിൻ സംവിധാനം.–- സ്കൂൾകോഡ്. അഡ്മിഷൻനമ്പർ @kiteschool.in
* 1.7 ലക്ഷത്തോളം അധ്യാപകർക്ക് അവരുടെ പെൻകോഡുൾപ്പെടുന്നവിധം trPEN@ kiteschool.in പേരിൽ ലോഗിൻ സൗകര്യം.
* കുട്ടികളുടെയും അധ്യാപകരുടെയും സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ പങ്കിടില്ല. പ്ലാറ്റ്ഫോമിൽ അപ്‍ലോഡ് ചെയ്യുന്ന ഡാറ്റയുടെ മാസ്റ്റർ കൺട്രോൾ കൈറ്റിന് ഉണ്ടായിരിക്കും. പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
* വീഡിയോ കോൺഫറൻസിങ്ങിനുള്ള ഗൂഗിൾ മീറ്റ്, ക്ലാസ്റൂം ലേണിങ്‌ മാനേജ്‍മെന്റ് സംവിധാനം, അസൈൻമെന്റുകൾ, ക്വിസുകൾ എന്നിവ നൽകാനും മൂല്യനിർണയം നടത്താനുമുള്ള സൗകര്യം, ഡാറ്റകൾ തയാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി-സ്യൂട്ടിലുണ്ട്.
* വേർഡ് പ്രോസസിങ്‌, പ്രസന്റേഷൻ, സ്പ്രെഡ്ഷീറ്റ്, ഡ്രോയിങ്‌ എന്നിവയ്ക്കുള്ള സംവിധാനവും ഫോം ആപ്ലിക്കേഷനും സ്യൂട്ടിന്റെ ഭാഗമായുണ്ട്.
* പൊതു ഡൊമൈനിൽ എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ
മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. അനോണിമസായി പ്രവേശിക്കുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.
* അഡ്മിനിസ്ട്രേറ്റർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിങ്ങനെ ഓരോ വിഭാഗം ഉപയോക്താക്കൾക്കും പ്രത്യേകം പെർമിഷനുകൾ ക്ലാസ്റൂമുകളിൽ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ക്ലാസുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും സ്കൂൾതലത്തിൽ കുട്ടികളുടെ ഗ്രൂപ്പും ഉണ്ടാക്കാനാകും. സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്കും അധ്യാപകർക്കും അവരുടെ ക്ലാസുകൾ നിയന്ത്രിക്കാനുള്ള പൂർണമായ അധികാരം ഉണ്ടായിരിക്കും.
* കുട്ടികൾ പാസ്‍വേർഡ് മറന്നുപോകുന്ന സാഹചര്യത്തിൽ അവ റീസെറ്റ് ചെയ്ത്നൽകാനും വിവിധ ക്ലാസ്-ഗ്രൂപ്പ് വിഭാഗങ്ങൾ തിരിക്കാനും സ്കൂൾതലത്തിൽ സൗകര്യം ഉണ്ടായിരിക്കും.
* എടുക്കുന്ന ക്ലാസുകൾ തത്സമയം തന്നെ റെക്കോർഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് പിന്നീട് റെക്കോർഡ് ചെയ്തതിന്റെ ലിങ്ക് നൽകാനും ഉള്ള സൗകര്യം ലഭ്യമാണ്.
* ഗൂഗിൾ ക്ലാസ് റൂമിനകത്തെ ഡ്രൈവ് പ്രയോജനപ്പെടുത്തുന്നതിനാൽ ക്ലാസുകൾ റെക്കോർഡ് ചെയ്യാനും കാണാനും പറ്റുന്നതിനുപുറമേ, മറ്റ്‌ ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്താനും പ്രത്യേക സ്റ്റോറേജ് സ്പേസ് (മൊബൈൽ ഫോണിൽ ഉൾപ്പെടെ) ആവശ്യമായി വരുന്നില്ല.
* സംസ്ഥാനം, ജില്ല, ഉപജില്ല, സ്കൂൾതലത്തിൽ ഉപയോഗം പരിശോധിക്കുന്നതിനുള്ള പ്രത്യേക ഓഡിറ്റിങ്‌ മൊഡ്യൂൾ പ്ലാറ്റ്ഫോമിന്റെ ഭാഗമായി ഉണ്ട്. അതുപോലെ വിവിധ ഓൺലൈൻ ഗ്രൂപ്പുകൾ നിർമിക്കാനും സന്ദേശങ്ങൾ ഒരുമിച്ച് നൽകാനും (ഉദാ: സംസ്ഥാനതലത്തിൽ എല്ലാ അധ്യാപകർക്കും
കുട്ടികൾക്കും എന്നിങ്ങനെ) സൗകര്യമുണ്ട്. കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ, സമഗ്രവിഭവ പോർട്ടലിലെ വിഭവങ്ങൾ തുടങ്ങിയവയും ഇപ്രകാരം കുട്ടികൾക്ക് ലഭ്യമാക്കാം.
* ജി സ്യൂട്ട് പ്ലാറ്റ്ഫോം പരിശീലനം: ജി സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള പരിശീലനം എല്ലാ അധ്യാപകർക്കും കുട്ടികൾക്കും നൽകും.
==കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL)==
കേരളത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓൺലൈനായി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൈറ്റ് ആരംഭിച്ച ഓൺലൈൻ പരിശീലന പോർട്ടലാണ് കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL).<ref>http://prdlive.kerala.gov.in/news/37256</ref> സഹായക ഫയലുകളുടെയും വീഡിയോ പഠന വിഭവങ്ങളുടെയും സഹായത്തോടെ നിശ്ചിത കാലയളവിലുള്ള കോഴ്സുകളാണ് പോർട്ടലിൽ നല്കിയിരിക്കുന്നത്. പ്രൊബേഷൻ പൂർത്തീകരിക്കേണ്ട അധ്യാപകർക്കുള്ള പരിശീലന പരിപാടിയാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.<ref>http://www.deshabhimani.com/news/kerala/cool-course-fo-school-teacher/764714</ref>
 
"https://ml.wikipedia.org/wiki/കൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്