"അപ്പോളോ 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പാരഗ്രാഫ് വിപുലീകരിച്ചു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
}}
 
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു '''അപ്പോളോ 11''' (ജൂലൈ 16-24, 1969).. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. [[നീൽ ആംസ്ട്രോങ്]], [[എഡ്വിൻ ആൾഡ്രിൻ]], [[മൈക്കിൾ കോളിൻസ്|മൈക്കൽ കോളിൻസ്]] എന്നിവരായിരുന്നു യാത്രികർ.
1969 ജൂലൈ 20 അന്താരാഷ്ട്രസമയം 20:17 ന് കമാൻഡർ നീൽ ആംസ്ട്രോങ്ങും ചാന്ദ്ര മൊഡ്യൂൾ പൈലറ്റ് ബസ്സ് ആൽ‌ഡ്രിനും അടങ്ങിയ അമേരിക്കൻ സംഘത്തെ വഹിച്ചുകൊണ്ട് '''ഈഗിൾ''' എന്ന ചാന്ദ്രപേടകം ചന്ദ്രനിലിറങ്ങി. ഈഗിൾ നിലത്തിറങ്ങി ആറ് മണിക്കൂർ 39 മിനിറ്റിനുശേഷം ജൂലൈ 21 അന്താരാഷ്ട്രസമയം 02:56 ന് ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെച്ച ആദ്യത്തെ വ്യക്തിയായി ആംസ്ട്രോംഗ് മാറി; 19 മിനിറ്റിനുശേഷം ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം ചേർന്നു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അവർ ഒരുമിച്ച് ചെലവഴിക്കുകയും 47.5 പൗണ്ട് (21.5 കിലോഗ്രാം) ചാന്ദ്ര വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു. അവരിരുവരും ചന്ദ്രന്റെ ഉപരിതലത്തിലായിരിക്കുമ്പോൾ, നിയന്ത്രണ പേടകത്തിന്റ പൈലറ്റായിരുന്ന മൈക്കൽ കോളിൻസ് മുകളിൽ ''കൊളംബിയ'' എന്ന നിയന്ത്രണ പേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ലാൻഡിംഗിന് ശേഷം കൊളംബിയയിൽ വീണ്ടും ചേരുന്നതിന് മുമ്പ് ആംസ്ട്രോങ്ങും ആൽ‌ഡ്രിനും ചന്ദ്രോപരിതലത്തിൽ ''പ്രശാന്തിയുടെ സമുദ്രം'' എന്ന് പേരിട്ട ഒരു സ്ഥലത്ത് 21 മണിക്കൂർ 36 മിനിറ്റ് ചെലവഴിച്ചു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
 
''ഈഗിൾ'' എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. ''പ്രശാന്തിയുടെ സമുദ്രം'' എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചു. ഈ സമയം ''കൊളംബിയ'' എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
 
[[പ്രമാണം:Apollo 11 Launch2.jpg|thumb|250px|right|അപ്പോളോ 11 നെയും വഹിച്ചുകൊണ്ട് സറ്റേൺ V റോക്കറ്റ് ഉയരുന്നു]]
1969 [[ജൂലൈ]]. 16-ന് [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നു [[ഇന്ത്യൻ]] സമയം 19.02-ന് യാത്ര തിരിച്ചു. നീൽ എ. ആംസ്ട്രോങ് (Neil A.Armstrong), എഡ്വിൻ ആൽഡ്രിൻ (Edwin Aldrin), മൈക്കൽ കോളിൻസ് (Michael Collins) എന്നിവരായിരുന്നു യാത്രക്കാർ. ഭീമാകാരമായ [[സാറ്റേൺ V]] (Saturn V) റോക്കറ്റ് 30 ലക്ഷം കി.ഗ്രാം ശക്തി(Kgf)-ഓടെ അപ്പോളോ 11-നെ ഉയർത്തിവിട്ടു. വിക്ഷേപണസമയത്ത് അപ്പോളോ 11-ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ V ചേർന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം.
"https://ml.wikipedia.org/wiki/അപ്പോളോ_11" എന്ന താളിൽനിന്ന് ശേഖരിച്ചത്