"കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അക്ഷരത്തെറ്റ് തിരുത്തി)
{{prettyurl|Kanippayyur Sankaran Nambudiripad}}
 
{{Infobox person
| name = കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്.jpg
| alt =
| caption = കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
| birth_name =
| birth_date = {{Birth date|1891|00|04}}
| birth_place = [[കുന്നംകുളം]], [[തൃശ്ശൂർ]], [[കൊച്ചി രാജ്യം]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date = {{Death date and age|1981|08|31|1896|02|06}}
| death_place = [[കുന്നംകുളം]], [[കേരളം]], [[ഇന്ത്യ]]
| nationality = {{IND}}
| other_names = കുഞ്ചുണ്ണി
| known_for = [[തച്ചുശാസ്ത്രഞ്ജൻ]],[[പഞ്ചാംഗം പ്രസ്]], [[പൈതൃകപഠനം]]
| occupation =
}}
കേരളത്തിലെ പ്രസിദ്ധനായ [[തച്ചുശാസ്ത്രം|തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു]] '''കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്''' (ജനനം: മലയാള വർഷം 1066,(ക്രി.വ.1891) മരണം: മലയാള വർഷം 1156 (ക്രി.വ.1981)). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ് . [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നുംകുളത്തെ]] കാണിപ്പയ്യൂര് മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. ഇദ്ദേഹത്തിന്റെ പേരമകൻ [[കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്|കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും]] പ്രശസ്തനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയിലെ നമ്പൂതിരിമാർ. <ref>http://www.namboothiri.com/articles/vaasthuvidya.htm</ref>
==ജനനം ബാല്യം ==
മലയാളവർഷം 1066 മീനം 9 (1891 ഏപ്രിൽ 20) തിങ്കളാഴ്ച പൂരം നക്ഷത്രത്തിൽ കുന്നം കുളത്ത് ജനിച്ചു. അച്ഛൻ കാണിപ്പയ്യൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പട്. അമ്മ കുറൂർ മനക്കൽ അംഗമാണ്. ഈ ദമ്പതികളൂടെ 12 മക്കളിൽ പതിനൊന്നാമനായാണ് കുഞ്ചുണ്ണി എന്നറിയപ്പെടുന്ന ശങ്കരൻ നമ്പൂതിരി ജനിച്ചത്. [[കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അമ്മാവന്റെ മകൻ ആണ്.<ref>പേജ് 15 എന്റെ സ്മരണകൾ (ഒന്നാം ഭാഗം),കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് , പഞ്ചാംഗം പുസ്തകശാല, കുന്നംകുളം </ref> കാണിപ്പയ്യൂർ ഗോവിന്ദവാരിയർ ആണ് ആദ്യ ഗുരു. പിന്നീട് [[ബ്രഹ്മസ്വം മഠം|തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ]]വേദം പഠിച്ചു.
 
ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് [[മലയാളം|മലയാളത്തിലേക്ക്]] വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കുകയും അത് [[കുന്നംകുളം|കുന്നംകുളത്ത്]] അദ്ദേഹത്തിന്റെ സ്വന്തം അച്ചുകൂടം ആയ പഞ്ചാഗം പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. [[പഞ്ചാംഗം]] പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാന പ്രസിദ്ധീകരണം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3607923" എന്ന താളിൽനിന്ന് ശേഖരിച്ചത്