"ഞാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
ഹിമാലയപ്രദേശങ്ങളിൽ 1200 മീറ്റർ വരെയും നീലഗിരിയിൽ 1800 മീറ്റർ ഉയരം വരെയും ഞാവൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണുന്ന വൃക്ഷങ്ങളിൽ ഒന്നാണ് ഞാവൽ. കൊടുംവരൾച്ചയുള്ളിടത്തൊഴികെ മിക്ക വനങ്ങളിലും ഞാവൽ വളരുന്നുണ്ട്. നനവും ചതുപ്പും ഇഷ്ടമുള്ള വൃക്ഷമാണ്. വെള്ളപ്പൊക്കം ഒരു പ്രശ്നമേയല്ല. വലുതായിക്കഴിഞ്ഞാൽ വരൾച്ചയും സഹിക്കും. ഹവായിയിൽ ഞാവലിനെ ഒരു അധിനിവേശ സസ്യമായാണ് കണ്ടുവരുന്നത്<ref>http://www.hear.org/pier/species/syzygium_cumini.htm</ref>. നാട്ടുസസ്യങ്ങൾക്ക് ഭീഷണമായ രീതിയിൽ വളർന്നുപന്തലിച്ചു നിൽക്കുന്നതിനാൽ ഹവായിയിൽ വിഷപ്രയോഗം തന്നെ നടത്തി ഞാവലിനെ നശിപ്പിക്കുന്നു<ref>http://www.hort.purdue.edu/newcrop/morton/jambolan.html</ref>. ഫ്ലോറിഡയിലെ സനിബെൽ എന്ന പ്രദേശത്ത് ഞാവൽ നടുന്നതും വളർത്തുന്നതും മാറ്റിനടുന്നതും നിയമവിരുദ്ധമാണ്<ref>http://sanibelh2omatters.com/fertilizer/Fertilizer.cfm</ref>. മലയയിൽ ഞാവലിനെ ഒരു ശല്യമായാണു കാണുന്നത്. ഇലകൾ വീണ് വഴിയും നടപ്പാതയും പുൽമേടുകളും വൃത്തികേടാവുന്നതും വേഗം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതുമാണിതിനു കാരണം. ജനങ്ങൾ അവ എങ്ങനെയെങ്കിലും വെട്ടിമാറ്റാനായി ശ്രമിക്കുന്നു<ref>http://www.hort.purdue.edu/newcrop/morton/jambolan.html</ref>.
 
== പൂയ്ക്കലും കായ്ക്കലും == [[File:Syzygium cumini plants.jpg|thumb|തൈകൾ]] നനവുള്ള ഇടങ്ങളിൽ നിൽക്കുന്ന ഞാവൽ മരങ്ങൾ പൂർണ്ണമായും ഇലപൊഴിക്കാറില്ല. പുതിയ ഇലകൾ വന്നതിനു ശേഷമേ പഴയ ഇലകൾ വീണുപോകാറുള്ളൂ. എന്നാൽ വരണ്ട സ്ഥലങ്ങളിലും ജലക്ഷാമമുള്ളിടത്തും ഇലകൾ പൂർണ്ണമായിത്തന്നെ പൊഴിക്കാറുണ്ട്. മാർച്ച് മുതൽ മെയ് വരെയാണ് പൂക്കാലം. തേനീച്ചകളും ഈച്ചകളും കാറ്റുമാണ് പരാഗണത്തിനു സഹായിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ പഴങ്ങൾ വിളയുന്നു. പക്ഷികളും അണ്ണാനും മനുഷ്യരും ഇഷ്ടത്തോടെ ഭക്ഷിക്കുന്നതിനാൽ വിത്തുവിതരണം ഒരു പ്രശ്നമേ ആവാറില്ല. പഴം തിന്നു കഴിഞാൽ നാവിന്റെ നിറം നീലയായി മാറാറുണ്ട്.
 
==പുനരുദ്‌ഭവം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3607762" എന്ന താളിൽനിന്ന് ശേഖരിച്ചത്