"അധ്യാത്മരാമായണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 68:
പ്രധാന കഥാപ്രവാഹത്തിന്റെ ഗതിയിൽതന്നെയുള്ളതായാലും ആധ്യാത്മികതത്ത്വങ്ങൾ പ്രകാശിപ്പിക്കാനുള്ള അവസരമൊന്നും കവി കൈവിട്ടുകളഞ്ഞിട്ടില്ല. ബാലകാണ്ഡത്തിൽ കൌസല്യ, അഹല്യ, പരശുരാമൻ എന്നിവരുടെയും, അയോധ്യാകാണ്ഡത്തിൽ നാരദന്റെയും, ആരണ്യത്തിൽ അഗസ്ത്യന്റെയും, കിഷ്കിന്ധയിൽ സുഗ്രീവന്റെയും, യുദ്ധത്തിൽ വിഭീഷണന്റെയും സ്തുതികളും, ലക്ഷ്മണോപദേശം, താരോപദേശം, കൌസല്യോപദേശം തുടങ്ങിയ ആധ്യാത്മികോദ്ബോധനങ്ങളും, ഉത്തരകാണ്ഡത്തിലെ രാമഗീത, രാമഹൃദയം, രാമോപനിഷത്ത് തുടങ്ങിയ ഭാഗങ്ങളും, ഈ കൃതിയുടെ പര്യായങ്ങളായി ഇതിൽ തന്നെ ഉപയോഗിച്ചിട്ടുള്ള ''അധിരാമസംഹിത'', ''അധ്യാത്മചരിതം'', ''പുരാണോത്തമം'' തുടങ്ങിയ സവിശേഷശൈലികളും രാമകഥയിൽ കവി ബോധപൂർവം സന്നിവേശിപ്പിക്കാൻ വിജയകരമായി ശ്രമിച്ച പല വിശിഷ്ടാശയങ്ങളെയും വിളിച്ചോതുന്നു.
 
==വാല്മീകിരാമായണവുമായുള്ളവാല്മീകി രാമായണവുമായുള്ള വ്യത്യാസങ്ങൾ==
 
വാല്മീകിരാമായണം, അധ്യാത്മരാമായണ കർത്താവിന് നല്ലപോലെ പരിചിതമായിരുന്നുവെന്നതിനു തർക്കമില്ല. എങ്കിലും തന്റെ ലക്ഷ്യത്തെ സാധൂകരിക്കാനും സ്ഥിരീകരിക്കാനും വിശദാംശങ്ങളിൽ പല പുതിയ കല്പനകളും സംവിധാനങ്ങളും അധ്യാത്മരാമായണകവി കൈക്കൊണ്ടിട്ടുണ്ട്. അയോധ്യാകാണ്ഡത്തിൽ [[നാരദൻ]] രാമനെ സന്ദർശിക്കുന്നതും അദ്ദേഹത്തിന്റെ ജനനോദ്ദേശ്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും തുടർന്ന് രാമൻ വനവാസപ്രതിജ്ഞ ചെയ്യുന്നതും അവതാരകഥയ്ക്ക് ശക്തി വർധിപ്പിക്കാൻ അധ്യാത്മരാമായണകാരൻ കൂട്ടിച്ചേർത്തതാണ്. [[വസിഷ്ഠൻ]] രാമന്റെ അവതാരമഹത്ത്വത്തെപ്പറ്റി [[ഭരതൻ|ഭരതനെ]] ഉദ്ബോധിപ്പിക്കുന്ന ഭാഗം വാല്മീകിരാമായണത്തിലില്ല. രാമനെ, [[വിഷ്ണു|വിഷ്ണുവാണെന്നു]] മനസ്സിലാക്കി [[കൈകേയി]] കാട്ടിൽ പോയി രാമനോട് മാപ്പു ചോദിക്കുന്ന ഭാഗം-ഇത് [[എഴുത്തച്ഛൻ]] വിട്ടുകളഞ്ഞിരിക്കുന്നു-അധ്യാത്മരാമായണത്തിലെ മറ്റൊരു മൌലിക സൃഷ്ടിയാണ്. അതുപോലെതന്നെയാണ് [[രാവണൻ|രാവണന്]] അപഹരിക്കാൻ തക്ക പാകത്തിൽ ഒരു മായാസീതയെ സൃഷ്ടിച്ചുവെന്ന കല്പനയും. സീതയ്ക്ക് രാക്ഷസസ്പർശം കൂടാതെ കഴിയുവാനും രാവണവധാനന്തരം അഗ്നിയിൽനിന്ന് സീതയെ വീണ്ടെടുക്കുന്ന കഥ കൂടുതൽ യുക്തിസഹമാക്കുവാനും കവി പ്രയോഗിച്ച ഒരു പൊടിക്കൈയാണിത്. സ്വയംപ്രഭ രാമനെ സന്ദർശിക്കുന്നതും ഹനുമാൻ കുരുവിയെപ്പോലെ ചെറുതായി [[അശോകവനം|അശോകവനത്തിൽ]] സീതയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാലനേമിയുടെ കഥയും ആദികവി പറയാത്തവയാണ്. മൃതസഞ്ജീവനി കൊണ്ടുവരാൻ വാല്മീകി ഹനുമാനെ [[കൈലാസം|കൈലാസത്തിലേക്ക്]] അയക്കുമ്പോൾ അധ്യാത്മരാമായണ കർത്താവു ചെയ്യുന്നത് ക്ഷീരസമുദ്രത്തിലെ ദ്രോണപർവതത്തിലേക്ക് അയക്കുകയാണ്. അതുപോലെ രാവണൻ ഹോമം നടത്തുന്നതിനെയും കപികൾ മണ്ഡോദരിയേയും മറ്റും ഉപദ്രവിച്ച് അത് മുടക്കുന്നതിനെയും പറ്റി വാല്മീകി ഒന്നും പറയുന്നില്ല. പട്ടാഭിഷേകത്തിനുശേഷം ഹനുമാൻ [[ഹിമാലയം|ഹിമാലയത്തിൽ]] തപസ്സിനുപോയി എന്ന പരാമർശം, ഉത്തരകാണ്ഡത്തിൽ വിവരിച്ചിരിക്കുന്ന ബാലിസുഗ്രീവോത്പത്തി, രാവണസനൽകുമാരസംവാദം തുടങ്ങിയവയും അധ്യാത്മരാമായണത്തിലെ പുതിയ കല്പനകളാണ്.
"https://ml.wikipedia.org/wiki/അധ്യാത്മരാമായണം" എന്ന താളിൽനിന്ന് ശേഖരിച്ചത്