"സുറിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
{{ToDisambig|വാക്ക്=സുറിയാനി}}
[[ചിത്രം:Syriac Sertâ book script.jpg|thumb|250px|[[11ആം നൂറ്റാണ്ട്|11ആം നൂറ്റാണ്ടിലെ]] ഒരു സുറിയാനി [[കൈയെഴുത്തുപ്രതി]].]]
കിഴക്കൻ [[അറമായ ഭാഷ|അറമായ ഭാഷയുടെ]] കിഴക്കൻ ഭാഷാഭേദമാണ് (dialect, പ്രാദേശിക രൂപം) '''സുറിയാനി''' (ܣܘܪܝܝܐ സുറിയായാ, [[ഇംഗ്ലീഷ്|ആംഗലഭാഷയിൽ]] Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.<ref>{{cite book|last=Beyer|first=Klaus|title=The Aramaic Language: its distribution and subdivisions|coauthors=John F. Healey (trans.)|year=1986|location=Göttingen|publisher=Vandenhoeck und Ruprecht|pages=44|isbn=3-525-53573-2}}</ref>
 
യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, ''സുറിയാനി'' എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന [[ഉറഹാ|എദേസ്സായിലെ]] സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ [[സുറിയാനി സഭകൾ|സുറിയാനി സഭ]]യിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് '''കിഴക്കൻ സുറിയാനി, പടിഞ്ഞാറ‍ൻ സുറിയാനി ''' എന്നീ രണ്ടു് വകഭേദമുണ്ടു്.
 
അറബികളുടെയും ഒരു പരിധി വരെ പേർഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ [[അറബി]] സാധാരണ ഭാഷയായി മാറിയപ്പോൾ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് പ്രധാനമായും [[കേരളം|കേരളത്തിലും]] [[സിറിയ|സുറിയയിലും]] [[തുർക്കി|തുർക്കിയിലും]] [[ഇറാഖ്|ഇറാക്കിലും]] [[ഇറാൻ|ഇറാനിലും]] [[പാലസ്തീൻ|പാലസ്തീനിലും]] മറ്റുമായി ചിതറിക്കിടക്കുന്ന [[സുറിയാനി സഭകൾ|സുറിയാനി സഭകളിലെ]] [[ആരാധനാക്രമ ഭാഷ]] മാത്രമാണ്. എങ്കിലും അസ്സീറിയൻ സമൂഹത്തിന്റെ ഇടയിൽ സുറിയാനി ഇന്നും മാതൃഭാഷയായോ അല്ലാതെയോ ഉപയോഗിക്കുന്നവരും ഉണ്ട്.{{sfn|Laing-Marshall|2005|p=149}}
[[File:Syriac Dialects EN.svg|thumb|350px|അരമായ ഭാഷയുടെ വിവിധ ഉപവിഭാഗങ്ങൾഭാഷാഭേദങ്ങൾ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ]]
<li>{{legend|#44aa00|പടിഞ്ഞാറൻ അറമായ}}</li>
<li>സുറിയാനിയുടെ (കിഴക്കൻ അറമായ) വിവിധ അവാന്തര വിഭാഗങ്ങൾ</li>
{{legend|red|പടിഞ്ഞാറൻ സുറിയാനി (തൂറോയോ)}}
കിഴക്കൻ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ
{{legend|blue|കൽദായ (നിനവേ ശൈലി)}}
{{legend|cyan|അഷൂറിത്}}
{{legend|#892ca0|ഉർമ്മേയൻ}}
{{legend|#00aa88|വടക്കൻ അസ്സീറിയൻ}}</li>
]]
ഇത് സംസാരഭാഷയായിട്ടുള്ളവർ ‍ആയിരത്തോളമേ വരൂ. അവർ‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. [[അറബി]], [[എബ്രായ ഭാഷ|എബ്രായ ഭാഷ(ഹീബ്രു)]] എന്നീ ഭാഷകൾ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി [[എസ്ത്രാങ്ങല]]യായിരുന്നു. പിന്നീടു് കിഴക്കൻ സുറിയാനിയുടെ ലിപി കൽദായയും , പടിഞ്ഞാറ‍ൻ സുറിയാനിയുടെ ലിപി സെർത്തോയും ആയി.
 
"https://ml.wikipedia.org/wiki/സുറിയാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്