"പ്രകാശസംശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Photosynthesis.jpg|thumb|right|250px|സസ്യങ്ങളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം]]
ഹരിതസസ്യങ്ങൾ, [[ആൽഗകൾ]], ചിലതരം [[ബാക്ടീരിയ|ബാക്റ്റീരിയകൾ]] എന്നിവ, [[സൂര്യൻ|സൂര്യനിൽ]] നിന്നുള്ള [[ഊർജ്ജം]] ഉപയോഗിച്ച്, [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡയോക്സൈഡിനെ]] കാർബോ ഹൈഡ്രേറ്റുകൾ ([[പഞ്ചസാര]]) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ '''പ്രകാശസംശ്ലേഷണം'''(Photosynthesis) എന്ന് പറയുന്നത്. കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ [[ഓക്സിജൻ]]. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.
 
ഹരിത കണത്തിൽ അടങ്ങിയിട്ടുള്ള [[ഹരിതകം|ഹരിതകം a]], ഹരിതകം b, [[കരോട്ടിനോയ്ഡ്|കരോട്ടിൻ]] എന്നീ വർണ്ണകങ്ങളാണ് പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്നത്.
 
[[ഹരിതകം]](ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന [[പ്രോട്ടീൻ|പ്രോട്ടീനുകളാണ്‌]](photosynthetic reaction centers) [[പ്രകാശം|പ്രകാശത്തിൽനിന്നുമുള്ള]] ഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളിൽ ‍ഈ പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോൾ ബാക്റ്റീരിയകളിൽ ഈ പ്രോട്ടീനുകൾ [[കോശം|കോശഭിത്തിയിലാണ്‌]](plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന [[ഊർജ്ജം|ഊർജ്ജത്തിൽ]] കുറച്ചുഭാഗം [[അഡിനോസിൻ ട്രൈഫോസ്ഫേറ്റ്|അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്]] (adenosine triphosphate - ATP)രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊർജ്ജം, [[ജലം|ജലത്തിൽനിന്നും]] [[ഇലക്ട്രോൺ|ഇലക്ട്രോണുകളെ]] വേർപ്പെടുത്താൻ ഉപയോഗിക്കുന്നു. ഇങ്ങനെ സ്വതന്ത്രമാക്കപ്പെട്ട ഇലക്ട്രോണുകൾ ഉപയോഗിച്ച് [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡയോക്സൈഡും]] ജലവും കൂടുതൽ സങ്കീർണ്ണമായ, അന്നജം തുടങ്ങിയ ഓർഗാനിൿ സംയുക്തങ്ങളായി മാറുന്നു. ഹരിതസസ്യങ്ങൾ, ആൽഗകൾ, സൈനോബാക്റ്റീരിയകൾ എന്നിവയിൽ [[കാൽവിൻ ചക്രം]](Calvin cycle) എന്ന പ്രകാശസംശ്ലേഷണ രാസപ്രവർത്തനങ്ങളാണ് നടക്കുന്നത്, എന്നാൽ [[ക്ലോറോബിയം]] പോലെയുള്ള ചില ബാക്റ്റീരിയകളിൽ വിപരീതക്രെബ്സ് ചക്രം(reverse Krebs cycle) എന്നറിയപ്പെടുന്ന സംശ്ലേഷണരീതിയാണ് നടക്കുന്നതു്.
"https://ml.wikipedia.org/wiki/പ്രകാശസംശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്