"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9:
1. '''പരമ്പരാഗതസ്രോതസ്സുകൾ‍ (Conventional Sources)'''
ജലപ്രവാഹം, [[ജൈവ-ഖനിജ ഇന്ധനം|ജൈവ-ഖനിജ ഇന്ധനങ്ങൾ]] (Fossil fuels), [[ആണവോർജം]] തുടങ്ങിയവയാണ് പരമ്പരാഗതസ്രോതസ്സുകളായി പരിഗണിക്കുന്നത്. ഭൂമിയിൽ
ഖനിജ ഇന്ധനങ്ങളുടെയും ആണവവസ്തുക്കളുടേയും ശേഖരം പരിമിതമാണ്. ജലസ്രോതസ്സുകൾ അനശ്വരമാണെങ്കിലും അവയുടെ മൊത്തം ലഭ്യത പരിമിതമാണ്. പ്രദേശികഭൂപ്രകൃതിയ്കനുസരിച്ച് ഏറ്റ ക്കുറച്ചിലുകളുമുണ്ട്. ജൈവശാസ്ത്രപരമായും പ്രകൃതിശാസ്ത്രപരവും ആയ കാരണങ്ങൾ കൊണ്ട് ജലോർജ്ജസ്രോതസ്സുകളീൽ നിന്നുള്ള വൈദ്യുതോല്പാദനത്തിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട്, ലോകത്തിൽ വർദ്ധിച്ചുവരുന്ന വരുന്ന ഊർജ്ജാവശ്യം ഭാഗികയാമിമാത്രമേ ജലസ്രോതസ്സുകൾക്ക് നിറവേറ്റാനാവൂ. ഖനിജേന്ധനങ്ങളുടെ ലഭ്യതയെക്കുറിച്ച്, നിരവധി മതിപ്പുകണക്കുകൾ ലഭ്യമാണ്. ഇപ്പൊഴത്തെ ഉപഭോഗത്തോതിൽ, എണ്ണയും പ്രകൃതിവാതകവും 50 കൊല്ലത്തേക്കു മാത്രമേ തികയൂ. ചില രാജ്യങ്ങളിൽ, 2200 എ.ഡി. യോടെ കൽക്കരി ക്ഷാമം ഉണ്ടായേക്കാം. ആണവേന്ധനങ്ങൾ അടുത്ത നൂറ്റാണ്ടു മധ്യമാകുമ്പോൾ തീർന്നു പോകും. എന്നാൽ, ഈ കണക്കുകൾ എല്ലാം പൂർണ്ണമായും വിശ്വസിക്കാനാവില്ല. ഖനിജേന്ധനങ്ങളിൽ നിന്ൻനിന്ന് വൈദ്യുതിയുല്പാദിപ്പിക്കുന്നത് അവ കത്തിച്ചുണ്ടാവുന്ന താപോർജ്ജം ആദ്യം യാന്ത്രികോർജ്ജമായും തുടർന്നത് വൈദ്യുതജനിത്രം ഉപയോഗിച്ച്, വൈദ്യുതോർജ്ജമാക്കി മാറ്റിയുമാണ്. ഈ പ്രക്രീയയിലെ താപ-യാന്ത്രിക പരിവർത്തനം ക്ഷമത (ദക്ഷത, Efficiency) കുറഞ്ഞ ഒരു പ്രവൃത്തിയാണ്. ഇതുവരെ, വലിയ യന്ത്രങ്ങൾക്ക് ലഭിച്ചിട്ടുള്ള ദക്ഷത 40% മാത്രമാണ്. ചെറിയ യന്ത്രങ്ങളുടെ ദക്ഷത അതിലും വളരെക്കുറയും.
 
2. '''പുനരുപയോഗയോഗ്യമായ ഊർജ്ജസ്രോതസ്സുകൾ (Renewable Sources)'''
[[സൗരോർജം]], [[ഭൗമതാപം]], [[കാറ്റ്]], [[തിരമാല|തിരമാലകൾ]], സമുദ്രതാപവ്യതിയാനങ്ങൾ, [[ജൈവപിണ്ഡം|ജൈവപിണ്ഡങ്ങൾ]] (Biomass) തുടങ്ങിയവയാണ് പുനരുപയോഗയോഗ്യമായ സ്രോതസ്സുകൾ.
 
മറ്റു പല തരത്തിലുള്ള ഊർജ്ജരൂപങ്ങളും ([[രാസോർജ്ജം]], [[ശബ്ദോർജ്ജം]] മുതലായവ) വൈദ്യുതോർജ്ജമായി മാറ്റാമെങ്കിലും, വൻതോതിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ പര്യാപ്തമായി, സാന്ദ്രീകൃതമായി ഭൂമിയിൽ ലഭ്യമല്ല.
 
== ഉല്പാദന സങ്കേതങ്ങൾ ==
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്