"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl| Menstruation}}
[[ചിത്രം:MenstrualCycle2.png|thumb|300px|right|ആർത്തവചക്രം.]]
[[ഗർഭപാത്രം|ഗർഭപാത്രത്തിന്റെ]] ഉൾപാളി അടർന്ന് [[രക്തം|രക്തത്തോടൊപ്പം]] [[യോനി|യോനിയിലൂടെ]] പുറത്തുപോകുന്ന പ്രക്രിയയാണ് '''ആർത്തവം''' അല്ലെങ്കിൽ '''മാസമുറ'''. ഇംഗ്ലീഷിൽ മെൻസ്‌ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് ആർത്തവം ഉണ്ടാകുന്നത്. ഗർഭധാരണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം. ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് പറയാനാവില്ല. ആർത്തവദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം. അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീഭാഗത്ത് ക്ഷാരാവസ്ഥ വരും. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളി അണുബാധകളുടെ പ്രധാനകാരണം ആർത്തവദിനങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതാണ്. ആർത്തവ സമയത്ത് ശരീരശുചിത്വം, പ്രത്യേകിച്ചും യോനിശുചിത്വം വളരെ അത്യാവശ്യമാണ്. കാരണം അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്. യോനിഭാഗം കഴുകുന്നതു മുതൽ ഉപയോഗിയ്ക്കുന്ന സാനിറ്ററി വസ്തുക്കളിൽ വരെ ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. യോനിഭാഗത്തു സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കുന്നതും നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാതിരിക്കുന്നതും പ്രശ്നം വഷളാക്കുന്നു. അതിനാൽ ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ അറിവുകൾ പെൺകുട്ടികൾക്ക്സ്കൂൾതലം മുതൽക്കേ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണ്.
 
== പദപരിചയം ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്