"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുൻപ് വിവർത്തനത്തിൽ ഉണ്ടായിരുന്നതിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ആമുഖം പൂർണമായും പൊളിച്ചെഴുതി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"ഏറ്റവും പ്രയാസമേറിയ ഗാനം"എന്ന് പുതിയ ഒരു ഭാഗം രചിച്ചു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി [[ഹിന്ദി]], [[സിംഹള]], [[ബംഗാളി]], [[ഒറിയ]], [[ഇംഗ്ലീഷ്‌]], [[സംസ്കൃതം|സംസ്‌കൃതം,]] [[കൊങ്ങിണി]], [[തുളു]], [[സൗരാഷ്‌ട്ര ബഡുഗ]], ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്. {{അവലംബം}} കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌.28-10-2017 ൽ മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചു.<ref> 29-10 2017- മലയാള മനോരമ പേജ് 11 </ref>
 
'''ഏറ്റവും പ്രയാസമേറിയ ഗാനം'''
 
താൻ പാടിയതിൽ ഏറ്റവും പ്രയാസമേറിയ ഗാനമെന്നു എസ്. ജാനകി വിശേഷിപ്പിച്ച ഗാനമാണ് കന്നഡ ചലച്ചിത്രമായ ''ഹേമാവതി'' യിലെ "ശിവ ശിവ എന്നദ നാളിഗെ ഏക്കെ" എന്ന ഗാനം. ഈ ഗാനത്തിൽ സ്വരങ്ങൾ അതിവേഗം പാടേണ്ടിവരുന്ന ഭാഗം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത തന്നെ കുഴപ്പിച്ചു എന്ന് അവർ പറഞ്ഞിട്ടുണ്ട്. തോഡി , ആഭോഗി എന്നീ രണ്ടു രാഗങ്ങളിൽ എൽ. വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ഇത്.
 
== പുരസ്‌കാരങ്ങൾ ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്