"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Br Ibrahim john എന്ന ഉപയോക്താവ് സംവാദം:എദേസ്സൻ സഭാപാരമ്പര്യം എന്ന താൾ സംവാദം:കൽദായ സഭാപാരമ്പര്യം എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളത്തിൽ കൂടുതൽ പ്രചാരം ഉള്ള പേര്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 35:
 
അപ്പോൾ താങ്കൾക്ക് കൽദായ സഭാപാരമ്പര്യം എന്നതും വേണ്ട.. അല്ലേ! സിറോ മലബാർ എന്ന സഭയുടെ ആഭ്യന്തര തർക്കങ്ങൾ കാരണം അവർ ആഭ്യന്തര ആവശ്യങ്ങളിൽ 'കൽദായ' എന്ന പേര് പരാമാവധി ഒഴിവാക്കുന്നുണ്ട്. ദശാബ്ദങ്ങളായി അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസുമായി നടത്തിവരുന്ന അധികാരതർക്കം കാരണം മലങ്കര ഓർത്തഡോക്സ് സുറിയാനി എന്ന സഭ തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്ന പദപ്രയോഗം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. കൂനൻ കുരിശു സത്യത്തിന് ശേഷം ആരാധനാക്രമഭാഷയിൽ മാത്രമാണ് വ്യതിചലനം സംഭവിച്ചത് എന്ന തെറ്റിദ്ധാരണ പരത്താൻ ഉള്ള ശ്രമവും ഉണ്ട്. ഈ കാരണങ്ങൾ കൊണ്ടാകാം ഈ സഭകളുടെ സ്വകാര്യ വെബ്സൈറ്റുകളിൽ പാശ്ചാത്യ-പൗരസ്ത്യ സുറിയാനി എന്ന പദപ്രയോഗം കാണുന്നത്. അതിനെ എടുത്തണിയണ്ട ആവശ്യം വിക്കിയിൽ ഇല്ലല്ലോ.. സർക്കാരിന്റെ സർവ്വവിജ്ഞാനകോശത്തിലെയും മറ്റും അവലംബങ്ങൾക്ക് അനുസരിച്ച് നാമകരണം മതി എന്നതാണ് എന്റെ നിലപാട്. പിന്നെ എദേസ്സൻ സഭാപാരമ്പര്യം എന്ന് തുടരണം എന്ന് യാതൊരു നിർബന്ധവും എനിക്കില്ല. കൽദായ സഭാപാരമ്പര്യം എന്നത് ഒരു consensus ആയി അംഗീകരിക്കാൻ കഴിയുന്നതുകൊണ്ടാണ് അത് വീണ്ടും ആവർത്തിച്ചത്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 06:47, 1 ജൂലൈ 2021 (UTC)
 
:ഈ വിഷയത്തിലുള്ള പ്രതികരണം ഞാൻ തൽക്കാലം അവസാനിപ്പിച്ചതാണ്. പിന്നെയും പുതിയ ഒരോ ന്യായങ്ങൾ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ്. പിന്നേ, സിറോ-മലബാർ സഭയുടെ ആഭ്യന്തരതർക്കങ്ങളും ഓർത്തഡോക്സ്-യാക്കോബായ തർക്കങ്ങളും അല്ലേ ആഗോള തലത്തിൽ ഈ പാരമ്പര്യങ്ങളെ East Syriac Rite എന്നും West Syriac Rite എന്നും അറിയപ്പെടുന്നത്? ഇതേ നാമങ്ങൾ തന്നെ 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്നും 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നും മലയാളത്തിലും ഉണ്ട്. വിശദമായി എഴുതാം. സർക്കാരിന്റെ സർവ്വവിജ്ഞാനകോശലേഖനത്തിന്റെ കാര്യവും പറയാം ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 10:30, 3 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.