"സംവാദം:കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
{{ഉ|Br Ibrahim john}}, എന്റെ മുകളിലത്തെ മറുപടി ഇതുവരെ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെങ്കിൽ, വീണ്ടും ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കാരണം താങ്കൾ ചേർത്തിരിക്കുന്ന വരികളെ താങ്കൾ നൽകിയിരിക്കുന്ന അവലംബം സാധൂകരിക്കാതിരിക്കാത്തതിനാൽ ആ വരികൾ നിലനിർത്താനാവുകയില്ല. ഇനി മറ്റുള്ളവരുടെ അറിവിലേക്കായി അല്പം വിശദീകരിക്കാം. ഈ പുത്തൻകൂർ-പഴയകൂർ സംജ്ഞകൾ എന്നാണ് നിലവിൽ വന്നത് എന്നതിന് രണ്ടുവിധ ഭാഷ്യങ്ങൾ സഭാചരിത്രകാരന്മാരുടെയും സെക്യുലർ ചരിത്രകാരന്മാരുടെയും പുസ്തകങ്ങളിൽ കാണുന്നുണ്ട്. ചിലർ ഈ പേരുകൾ വന്നത് കൂനൻ കുരിശു സത്യത്തിനു ശേഷം തോമാ അർക്കദ്യോക്കാനെ പന്ത്രണ്ടു പുരോഹിതർ ചേർന്ന് മാർ തോമാ ഒന്നാമൻ എന്ന പേരിൽ മെത്രാനായി പ്രഖ്യാപിച്ചപ്പോഴാണെന്നും മറ്റ് ചിലർ മാർ തോമാ ഒന്നാമൻ അബ്ദുൽ ജലീലിൽ നിന്ന് കൈവെയ്പ് നേടിയതിന് ശേഷമാണെന്നുമാണ്. ആദ്യത്തേതാണ് ശരിയെങ്കിൽ ഈ വ്യത്യാസങ്ങളൊന്നും നിലനിൽക്കുന്നില്ല. ഒരു കൂട്ടർ റോമിന്റെ അധികാരത്തെ തിരസ്കരിച്ചു എന്ന് മാത്രം. ഇനി രണ്ടാമത്തേതാണെങ്കിലും പൗരസ്ത്യ സുറിയാനിയിൽ നിന്നും പാശ്ചാത്യ സുറിയാനിയിലേക്കുള്ള മാറ്റം പോലും ഒറ്റ ദിവസമല്ല. വർഷങ്ങൾക്ക് കൊണ്ടുള്ള മാറ്റമാണ്. ദൈവശാസ്ത്രത്തിലും ഔദ്യോഗിക മാറ്റമുണ്ടാകുന്നതും പിന്നീടാണ്. മാത്രമല്ല, കൂനൻ കുരിശിനു ശേഷമുള്ള കേരളത്തിലെ സഭാ പിളർപ്പുകളിലൊന്നും ദൈവശാസ്ത്രം ഒരു വിഷയമായിരുന്നില്ല. എന്തിനേറെ പറയുന്നു ഈ ആധുനിക കാലത്തു പോലും എത്ര ക്രൈസ്തവർക്ക് ഈ ഏകസ്വഭാവവാദം, ഇരുസ്വഭാവവാദം, ഐക്യസ്വഭാവവാദം എന്നതൊക്കെ അറിയാം. പിന്നെയാണോ അക്കാലത്തെ കേരളക്രൈസ്തവർ അതിനെക്കുറിച്ച് ഇത്രയധികം ബോധവാന്മാരായിരുന്നു എന്ന രീതിയിൽ പറയുന്നത്? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 06:14, 29 ജൂൺ 2021 (UTC)
 
അവലംബത്തിൽ ഇല്ലാത്തവ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബങ്ങളോടെ മാത്രം തിരികെ ചേർക്കുക. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 09:54, 3 ജൂലൈ 2021 (UTC)
 
==സംവാദം കൂടാതെ തിരസ്കരിക്കരുത്==
"https://ml.wikipedia.org/wiki/സംവാദം:കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൂനൻ കുരിശുസത്യം" താളിലേക്ക് മടങ്ങുക.