"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 62:
ഇക്കാലത്ത് ഖ്വിബിലായ് ഖാനെ അംഗീകരിച്ചിരുന്ന ഇറാനിലെ മറ്റൊരു മംഗോളിയൻ സാമ്രാജ്യമായിരുന്ന [[ഇൽഖാനി സാമ്രാജ്യം|ഇൽഖാനികളുമായി]] ചഗതായ്കൾ നിരന്തരം പോരടിച്ചുകൊണ്ടിരുന്നു.
 
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവും 14-ആം നൂറ്റാണ്ടീന്റെനൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ട്രാൻസോക്ഷ്യാനയിലെ ചഗതായ് ഭരണാധികാരികൾ അമു ദാര്യക്ക് തെക്കോട്ട് അവരുടെ നിയന്ത്രണം വ്യാപിപ്പിച്ചു. 1318 മുതൽ 1326 വരെ ഭരണത്തിലിരുന്ന [[കെബെഗ് ഖാൻ]] ആയിരുന്നു ഈ നടപടികൾക്ക് നേതൃത്വം നൽകിയിരുന്നത്. ചെങ്കിസ് ഖാന്റെ കാലത്ത് തകർക്കപ്പെട്ട [[ബാൾഖ്]], കെബെഗ് ഖാൻ പുനർനിർമ്മിച്ചു. താമസിയാതെ [[ഖുണ്ടുസ്]], [[ബാഘ്ലാൻ]]‍, [[ബദാഖ്ശാൻ]], [[കാബൂൾ]], [[ഗസ്നി]], [[കന്ദഹാർ]] എന്നീപ്രദേശങ്ങളടങ്ങുന്ന ഇന്നത്തെ അഫ്ഘാനിസ്താന്റെ ഭൂരിഭാഗവും ചഗതായികളുടെ നിയന്ത്രണത്തിൽ വന്നു. 1333-ൽ കിഴക്കൻ അഫ്ഘാനിസ്താനിലൂടെ സഞ്ചരിച്ച [[ഇബ്ൻ ബത്തൂത്ത]], ഇവിടത്തെ എല്ലാ പ്രദേശങ്ങളിലേയും ചഗതായ് ഭരണകർത്താക്കളുടെ സാന്നിധ്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സമയത്തും, [[സിസ്താൻ]] തദ്ദേശീയഭരണാധികാരികളാണ് നിയന്ത്രിച്ചിരുന്നത്.
 
ഇൽഖാനികളെ അപേക്ഷിച്ച് ചഗതായികൾക്കിടയിൽ ഇസ്ലാമികവൽക്കരണം സാവധാനത്തിലായിരുന്നു നടന്നത്. 1326-34 കാലത്ത് തർമഷിറിൻ ഖാന്റെ ഭരണകാലത്ത്, ചഗതായികൾ [[ഇസ്ലാം മതം]] സ്വീകരിച്ചു എങ്കിലും ഇറാനിലെ ഇൽഖാനികളൊടുള്ള ശത്രുത അതുപോലെ തുടർന്നിരുന്നു. ചഗതായ് ഖാന്റെ നേരിട്ടുള്ള വംശപരമ്പര താർമാഷിറിൻ ഖാന്റെ ഭരണത്തോടെ അവസാനിച്ചു. 1334-ൽ ഇദ്ദേഹം കിഴക്കൻ തുർക്കിസ്താനിൽ നിന്നുള്ള് സ്വന്തം അനുചരന്മാരാൽ അധികാരഭ്രഷ്ടനാക്കപ്പെടുകയായിരുന്നു. പിൽക്കാലത്ത് ട്രാൻസോക്ഷ്യാനയിലെ സാമ്രാജ്യം തദ്ദേശീയ തുർക്കോമംഗോളിയൻ വംശനേതാക്കളുടെ നിയന്ത്രണത്തിലായി<ref name=afghans13/>.
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്