"സെർബിയൻ അമേരിക്കക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,826 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മറ്റ് സെർബ് വംശജർ [[അലബാമ]], [[ഇല്ലിനോയി]],<ref>{{Cite book|url=https://archive.org/details/nasaengineersag00sylv/page/5|title=NASA Engineers and the Age of Apollo|last=Doughty Fries|first=Sylvia|publisher=NASA|year=1992|isbn=0-16-036174-5|location=Washington, D.C.|pages=[https://archive.org/details/nasaengineersag00sylv/page/5 5]|url-access=registration}}</ref> [[മിസിസിപ്പി]], [[കാലിഫോർണിയ]] എന്നിവിടങ്ങളിൽ താമസമാക്കുകയും [[കാലിഫോർണിയ ഗോൾഡ് റഷ്|കാലിഫോർണിയിയലെ ഗോൾഡ് റഷിൽ]] പങ്കുചേരുകയും ചെയ്തു.{{sfn|Henderson|Olasiji|1995|p=124}} 1800 കളുടെ അവസാനത്തിൽ [[ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറിയിലെ]] അഡ്രിയാറ്റിക് പ്രദേശങ്ങളിൽ നിന്നും ബാൽക്കൺ പ്രദേശങ്ങളിൽ നിന്നുമാണ് സാരമായ അളവിൽ സെർബിയൻ കുടിയേറ്റക്കാർ ആദ്യമായി അമേരിക്കയിലേക്ക് വന്നത്.{{sfn|Alter|2013|p=1257}} ഈ സമയത്ത്, അമേരിക്കയിലേക്ക് കുടിയേറിയിരുന്ന ഭൂരിഭാഗം പേരും [[ഡാൽമേഷ്യ|ഡാൽമേഷ്യൻ]] തീരത്തിന് സമാനമായ കാലാവസ്ഥയുള്ള പടിഞ്ഞാറൻ വ്യാവസായിക നഗരങ്ങളിലോ [[കാലിഫോർണിയ|കാലിഫോർണിയയിലോ]] ആണ് താമസമാക്കിയത്.{{sfn|Powell|2005|p=267}} സെർബിയൻ പുരുഷന്മാർ പലപ്പോഴും ഖനികളിൽ തൊഴിൽ കണ്ടെത്തുകയും നിരവധി സെർബിയൻ കുടുംബങ്ങൾ രാജ്യമെമ്പാടുമുള്ള ഖനന നഗരങ്ങളിലേക്ക് മാറുകയും ചെയ്തു.{{sfn|Alter|2013|p=1257}} [[അലാസ്ക|അലാസ്കയിലും]] ധാരാളമായി കുടിയേറിയ സെർബിയൻ ഖനിത്തൊഴിലാളികളുടേയും കുടുംബങ്ങളുടേയും പ്രാഥമിക കേന്ദ്രം [[ജുന്യൂ, അലാസ്ക|ജുന്യൂ]] ആയിരുന്നു. 1893-ൽ അലാസ്കൻ സെർബുകൾ സ്വദേശികളായ ഓർത്തഡോ ട്ളിൻഗിറ്റ് ജനതയുമായി ചേർന്ന് ജുന്യൂവിലെ ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിൽ സഹായിച്ചു.<ref>{{cite web|url=http://stnicholasjuneau.org/history.html|title="The History of the St Nicholas Church." St. Nicholas Russian Orthodox Church - Home. Orthodox Church in America|access-date=10 June 2017|website=Stnicholasjuneau.org}}</ref><ref>Archer, Laurel. Northern British Columbia Canoe Trips. Surrey, B.C.: Rocky Mountain, 2010. Print.</ref> [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തോടെ]] അലാസ്കയിലെ സെർബിയൻ ആചാരങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനായി രണ്ട് സെർബിയൻ സമൂഹങ്ങൾ ജുന്യൂവിൽ സ്ഥാപിക്കപ്പെട്ടു.<ref>Arnold, Kathleen R. "The Mining Frontier and Other Migrations." Contemporary Immigration in America a State-by-state Encyclopedia. Santa Barbara, CA: Greenwood, an Imprint of ABC-CLIO, LLC, 2015. 28-29. Print.</ref> 1943 ൽ [[മൊണ്ടാന|മൊണ്ടാനയിലെ]] സ്മിത്ത് മൈൻ ദുരന്തത്തിൽ നിരവധി സെർബിയൻ-അമേരിക്കൻ ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു.{{sfn|Alter|2013|p=1257}}
 
സെർബ് കുടിയേറ്റക്കാരെ പലപ്പോഴും ബോസ്നിയക്കാർ, ഹെർസഗോവിനിയക്കാർ, ഓസ്ട്രോ-ഹംഗേറിയക്കാർ എന്നിങ്ങനെ അവരുടെ ഉത്ഭവ രാജ്യം അനുസരിച്ച് തരംതിരിച്ചിട്ടുള്ളതിനാൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ സെർബുകളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കാൻ പ്രയാസമാണ്.{{sfn|Powell|2005|p=267}} 1910 ലെ ഒരു സെൻസസ് പ്രകാരം ഓസ്ട്രിയ-ഹംഗറിയിൽ നിന്ന് 16,676, സെർബിയയിൽ നിന്ന് 4,321, മോണ്ടിനെഗ്രോയിൽ നിന്ന് 3,724 എന്നിങ്ങനെയായിരുന്ന സെർബിയക്കാരുടെ എണ്ണം കണക്കാക്കിയത്.{{sfn|Blagojević|2005|p=30}} ഒന്നാം ബാൽക്കൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് സെർബിയൻ-അമേരിക്കക്കാർ സന്നദ്ധരായിരുന്നു.<ref name="CarlisleKirchberger2009">{{cite book|url=https://books.google.com/books?id=xJcnDCOT0jQC&pg=PA11|title=World War I|author1=Rodney P. Carlisle|author2=Joe H. Kirchberger|date=1 January 2009|publisher=Infobase Publishing|isbn=978-1-4381-0889-6|pages=11–}}</ref>  ഒന്നാം ലോകമഹായുദ്ധസമയത്ത്, 15,000-ത്തോളം സെർബിയൻ-അമേരിക്കൻ സന്നദ്ധപ്രവർത്തകർ തങ്ങളുടെ ജന്മനാട്ടിൽ സഖ്യസേനയ്ക്കുവേണ്ടി പോരാടാനായി ബാൽക്കനിലേക്ക് മടങ്ങിപ്പോയി. യുഗോസ്ലാവിയയുടെ സൃഷ്ടിക്കായി അണിചേരാൻ തയ്യാറാകാത്ത അമേരിക്കയിലെ സെർബുകൾ, റെഡ്ക്രോസ് വഴി ബാൽക്കനിലേയ്ക്ക്  സഹായം അയയ്ക്കുകയും ഒരു സെർബിയൻ ദുരിതാശ്വാസ സമിതി രൂപീകരിച്ചുകൊണ്ട് സെർബിയൻ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ പ്രമുഖരായ അമേരിക്കക്കൻ പൌരന്മാരോട് അഭ്യർത്ഥിച്ചു.
 
== അവലംബം ==
44,689

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600833" എന്ന താളിൽനിന്ന് ശേഖരിച്ചത്