"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 31:
ഹഹഹ.. താങ്കളോടല്ലേ പറഞ്ഞത്.. വേണമെങ്കിൽ കൽദായ സഭാ പാരമ്പര്യം എന്ന് ആക്കാമെന്ന്! ഇതിനേക്കാൾ കൂടുതൽ അവലംബങ്ങൾ അതിൽ ലഭിക്കും. https://catholicmalayalam.org/church-history/eastern-churches , https://sundayshalom.com/archives/12074 ഇവ ഉദാഹരണങ്ങൾ മാത്രം. പൗരസ്ത്യ-പാശ്ചാത്യ സുറിയാനി നാമകരണ ശൈലി അതിൽതന്നെ തെറ്റിദ്ധാരണാജനകമാണ്. കൂടാതെ സർക്കാർ സർവ്വവിജ്ഞാനകോശത്തിലടക്കം അന്ത്യോഖ്യൻ റീത്ത് എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നു. http://web-edition.sarvavijnanakosam.gov.in/index.php?title=അന്ത്യോഖ്യന്%E2%80%8D_റീത്ത് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം തന്നെയാണ് പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം, ജറുസലേം-അന്ത്യോഖ്യൻ സഭാപാരമ്പര്യം, യാക്കോബായ സഭാ പാരമ്പര്യം, മോറോനായ സഭാ പാരമ്പര്യം എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നത്. അതുപോലെ കൽദായ സുറിയാനി സഭാപാരമ്പര്യം തന്നെയാണ് പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യം, പേർഷ്യൻ റീത്ത്, എദേസ്സൻ സഭാപാരമ്പര്യം, ബാബിലോണിയൻ സഭാ പാരമ്പര്യം, അസ്സീറിയൻ സഭാ പാരമ്പര്യം എന്നിങ്ങനെ അറിയപ്പെടുന്നത്. ഇതിൽ മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചത് യഥാക്രമം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം, കൽദായ സഭാപാരമ്പര്യം എന്നിവയ്ക്കാണ്.
പാശ്ചാത്യ-പൗരസ്ത്യ എന്ന പദപ്രയോഗം തെറ്റിദ്ധാരണാജനകമാണ്. ഒരേ പാരമ്പര്യത്തിന്റെ രണ്ട് ഉപവിഭാഗങ്ങൾ എന്ന തെൽഅറിദ്ധാരണ പരത്തുന്നതാണ് അത്. കൂടാതെ ഇന്ന് സുറിയാനി ഭാഷ ഉപയോഗിക്കപ്പെടാത്ത സാഹചര്യവും പരിഗണിക്കുമ്പോൾ ഈ നാമകരണശൈലി കാലഹരണപ്പെട്ടതെന്ന് ബോധ്യമാകും.[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:36, 1 ജൂലൈ 2021 (UTC)
 
:{{ഉ|Br Ibrahim john}}, ചിരിക്കാനുള്ളത് ഒന്നും ഞാൻ പറഞ്ഞിട്ടില്ല. വളരെ ഗൗരവമായി തന്നെയാണ് താങ്കളുടെയും മറ്റുള്ളവരുടെയും ശ്രദ്ധക്കായി ഈ ലിങ്കുകൾ മുമ്പോട്ട് വെച്ചിരിക്കുന്നത്. //ഹഹഹ.. താങ്കളോടല്ലേ പറഞ്ഞത്.. വേണമെങ്കിൽ കൽദായ സഭാ പാരമ്പര്യം എന്ന് ആക്കാമെന്ന്! // എന്ന താങ്കളുടെ അപഹാസ്യ പ്രതികരണത്തിനുള്ള എന്റെ മറുപടി : ''ഓ ..വേണ്ട.. താങ്കൾ സ്വന്തമായി സൃഷ്ടിച്ചിട്ട "എദേസ്സൻ സഭാപാരമ്പര്യം" എന്ന ഇപ്പോഴത്തെ തലക്കെട്ടിൽ തന്നെ തുടർന്നോളൂ. അതിൽ അഭിരമിച്ചോളൂ. എനിക്കായി ഉപകാരമെന്ന നിലയിൽ ഒരു മാറ്റവും വരുത്തേണ്ട..മറ്റുള്ളവർക്ക് കൂടി ഞാൻ പറയുന്നത് ശരിയെന്ന് തോന്നുകയാണെങ്കിൽ ആ കാലത്ത് അവർ വേണ്ട രീതിയിൽ മാറ്റട്ടെ.''...ഇതിൽ കൂടുതൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. നന്ദി. നമസ്കാരം - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 06:00, 1 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.