"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
നാസറും തഹിയയും ചില സമയങ്ങളിൽ തങ്ങളുടെ ഭവനത്തിൽ രാഷ്ട്രീയ ചർച്ച നടത്താറുണ്ടായിരുന്നുവെങ്കിലും, നാസർ മിക്കപ്പോഴും തന്റെ ഔദ്യോഗിക ജീവിതം കുടുംബജീവിതത്തിൽ നിന്ന് വേറിട്ടു നിർത്തുന്നതിൽ ബത്തശ്രദ്ധനായിരുന്നു. ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും മക്കളോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്.<ref>{{Harvnb|Sullivan|1986|p=85}}</ref> നാസറിനും തഹിയയ്ക്കും ഹോദ, മോന, ഖാലിദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ഹക്കീം എന്നിങ്ങനെ രണ്ടു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.<ref>{{Harvnb|Aburish|2004|pp=313–320}}</ref>
 
ഒരു മതേതര രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെങ്കിൽക്കുടി 1954 ലും 1965 ലും അദ്ദേഹം മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തിയിരുന്നു.<ref>{{Harvnb|Aburish|2004|p=148}}</ref><ref>{{Harvnb|Alexander|2005|p=74}}</ref> വ്യക്തിപരമായി കളങ്കരഹിതനായി<ref>{{Harvnb|Makdissi|2011|p=217}}</ref><ref name="Bird177">{{Harvnb|Bird|2010|p=177}}</ref><ref name="Goldschmidt167">{{Harvnb|Goldschmidt|2008|p=167}}</ref><ref>{{Harvnb|Alexander|2005|p=97}}</ref> അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഈ സവിശേഷത, ഈജിപ്തിലും അറബ് ലോകത്താകമാനവുമുള്ള പൗരന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തി കൂടുൽ വർദ്ധിപ്പിച്ചു.<ref name="Goldschmidt1672">{{Harvnb|Goldschmidt|2008|p=167}}</ref> [[ചതുരംഗം]] കളിക്കുക, അമേരിക്കൻ ചലച്ചിത്രങ്ങൾ കാണുക, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് മാസികകൾ വായിക്കുക, [[ശാസ്ത്രീയ സംഗീതം]] കേൾക്കുക എന്നിവയായിരുന്നു നാസറിന്റെ മറ്റു സ്വകാര്യ ഹോബികൾ.<ref>{{Harvnb|Bird|2010|p=178}}</ref>
 
ഒരു നിരന്തര പുകവലിക്കാരനായിരുന്നു നാസർ. ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന അപൂർവ്വമായി മാത്രമേ അവധിയെടുത്തിരുന്നുള്ളൂ. പുകവലിയും ദീർഘനേരംദീർഘനേരമുള്ള ജോലിചെയ്യലും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമായി. 1960 കളുടെ തുടക്കത്തിൽത്തന്നെ പ്രമേഹമുണ്ടെന്ന് കണ്ടെത്തി അദ്ദേഹത്തിന് 1970 ൽ മരിക്കുമ്പോൾ ആർട്ടീരിയോസ്‌ക്ലോറോസിസ്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും ഉണ്ടായിരുന്നു. രണ്ട് പ്രധാന ഹൃദയാഘാതങ്ങൾ (1966 ലും 1969 ലും) അനുഭവപ്പെട്ട അദ്ദേഹം, രണ്ടാമത്തെ ഹൃദയാഘാതത്തിന് ശേഷം ശയ്യാവലംബിയായിരുന്നു. പൊതു രംഗത്തുനിന്നുള്ള നിന്നുള്ള നാസറിന്റെ അഭാവം പകർച്ചപ്പനിയുടെ ഫലമാണെന്നാണ് സംസ്ഥാന മാധ്യമങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
 
==അവലംബം==
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600435" എന്ന താളിൽനിന്ന് ശേഖരിച്ചത്