"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
==ആദ്യകാല ജീവിതം==
1918 ജനുവരി 15 ന് ഫാഹിമയുടേയും, അബ്ദുൾ നാസ്സർ ഹുസ്സൈന്റേയും മൂത്ത പുത്രനായി ഗമാൽ ജനിച്ചു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 9 - ജനനം</ref> ഇന്നത്തെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിലുള്ള]] ബെനി മൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമുള്ള ഒരു തപാൽ ജീവനക്കാരനായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈൻ. ഗമാലിനു താഴെ രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. പിതാവിന്റെ ജോലിയുടെ സ്വഭാവം കൊണ്ട് തുടർച്ചയായി താമസസ്ഥലങ്ങൾ മാറേണ്ടിയിരുന്നു ഈ കുടുംബത്തിന്. റെയിൽവേ തൊഴിലാളികളുടെ മക്കൾക്കുവേണ്ടിയുള്ള സ്കൂളിലായിരുന്നു ഗമാലിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് [[കെയ്രോ|കെയിറോയിലേക്ക്]] തന്റെ അമ്മാവന്റെ അടുത്തേക്കു പോയ ഗമാലിന്റെ പിന്നീടുള്ള വിദ്യാഭ്യാസം നഹാസ്സിൻ എലമെന്ററി സ്കൂളിലായിരുന്നു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 12 - വിദ്യാഭ്യാസം</ref> നാസ്സറിന് ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് അന്തരിച്ചു.
 
== സ്വകാര്യജീവിതം ==
1944 ൽ നാസർ ഒരു സമ്പന്ന ഇറാനിയൻ പിതാവിന്റെയും ഈജിപ്ഷ്യൻ മാതാവിന്റേയും പുത്രിയായ 22 വയസുകാരി തഹിയ കാസിമിനെ വിവാഹം കഴിച്ചു. തഹിയുടെ മാതാപിതാക്കൾ അവരുടെ ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞിരുന്നു. 1943 ൽ അവളുടെ സഹോദരനും നാസറിന്റെ ഒരു വ്യാപാര സുഹൃത്തുമായിരുന്ന അബ്ദുൽ ഹമീദ് കാസിം മുഖേനയാണ് നാസർ തഹിയയെ പരിചയപ്പെട്ടത്.<ref>{{Harvnb|Sullivan|1986|p=84}}</ref> വിവാഹശേഷം കെയ്‌റോയുടെ പ്രാന്തപ്രദേശമായ മൻഷിയത്ത് അൽ ബക്രിയിലെ ഒരു വീട്ടിലേക്ക് താമസം മാറ്റിയ ദമ്പതികൾ, തങ്ങളുടെ  ജീവിതത്തിന്റെ ബാക്കിയുള്ള കാലവും അവിടെത്തന്നെയാണ് ജീവിച്ചത്. 1937-ൽ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു സമൂഹത്തിൽനിന്ന് താരതമ്യേന നല്ല ശമ്പളമുള്ള ഒരു തൊഴിൽ നേടിയ നാസർ ഓഫീസർ കോർപിലേക്ക് പ്രവേശനം നേടി.<ref name="Alexander27">{{Harvnb|Alexander|2005|pp=26–27}}</ref>
 
നാസറും തഹിയയും ചില സമയങ്ങളിൽ തങ്ങളുടെ ഭവനത്തിൽ രാഷ്ട്രീയ ചർച്ച നടത്താറുണ്ടായിരുന്നുവെങ്കിലും, നാസർ മിക്കപ്പോഴും തന്റെ ഔദ്യോഗിക ജീവിതം കുടുംബജീവിതത്തിൽ നിന്ന് വേറിട്ടു നിർത്തുന്നതിൽ ബത്തശ്രദ്ധനായിരുന്നു. ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും മക്കളോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്.<ref>{{Harvnb|Sullivan|1986|p=85}}</ref> നാസറിനും തഹിയയ്ക്കും ഹോദ, മോന, ഖാലിദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ഹക്കീം എന്നിങ്ങനെ രണ്ടു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.<ref>{{Harvnb|Aburish|2004|pp=313–320}}</ref>
 
ഒരു മതേതര രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെങ്കിൽക്കുടി 1954 ലും 1965 ലും അദ്ദേഹം മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തിയിരുന്നു.<ref>{{Harvnb|Aburish|2004|p=148}}</ref><ref>{{Harvnb|Alexander|2005|p=74}}</ref> വ്യക്തിപരമായി കളങ്കരഹിതനായി<ref>{{Harvnb|Makdissi|2011|p=217}}</ref><ref name="Bird177">{{Harvnb|Bird|2010|p=177}}</ref><ref name="Goldschmidt167">{{Harvnb|Goldschmidt|2008|p=167}}</ref><ref>{{Harvnb|Alexander|2005|p=97}}</ref> അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഈ സവിശേഷത, ഈജിപ്തിലും അറബ് ലോകത്താകമാനവുമുള്ള പൗരന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തി കൂടുൽ വർദ്ധിപ്പിച്ചു.<ref name="Goldschmidt1672">{{Harvnb|Goldschmidt|2008|p=167}}</ref> ചതുരംഗം കളിക്കുക, അമേരിക്കൻ ചലച്ചിത്രങ്ങൾ കാണുക, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് മാസികകൾ വായിക്കുക, ശാസ്ത്രീയ സംഗീതം കേൾക്കുക എന്നിവയായിരുന്നു നാസറിന്റെ മറ്റു സ്വകാര്യ ഹോബികൾ.<ref>{{Harvnb|Bird|2010|p=178}}</ref>
 
ഒരു നിരന്തര പുകവലിക്കാരനായിരുന്നു നാസർ. ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന അപൂർവ്വമായി മാത്രമേ അവധിയെടുത്തിരുന്നുള്ളൂ. പുകവലിയും ദീർഘനേരം ജോലിചെയ്യലും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമായി. 1960 കളുടെ തുടക്കത്തിൽത്തന്നെ പ്രമേഹമുണ്ടെന്ന് കണ്ടെത്തി അദ്ദേഹത്തിന് 1970 ൽ മരിക്കുമ്പോൾ ആർട്ടീരിയോസ്‌ക്ലോറോസിസ്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും ഉണ്ടായിരുന്നു. രണ്ട് പ്രധാന ഹൃദയാഘാതങ്ങൾ (1966 ലും 1969 ലും) അനുഭവപ്പെട്ട അദ്ദേഹം, രണ്ടാമത്തെ ഹൃദയാഘാതത്തിന് ശേഷം ശയ്യാവലംബിയായിരുന്നു. പൊതു രംഗത്തുനിന്നുള്ള നിന്നുള്ള നാസറിന്റെ അഭാവം പകർച്ചപ്പനിയുടെ ഫലമാണെന്നാണ് സംസ്ഥാന മാധ്യമങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
 
==അവലംബം==
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600427" എന്ന താളിൽനിന്ന് ശേഖരിച്ചത്