"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
യോജിക്കുന്നില്ല. എദേസ്സൻ സഭാപാരമ്പര്യം എന്ന് തന്നെയാണ് കൂടുതൽ ശരിയായത്. ഉൽഭവവുമായും അത് ബന്ധപ്പെട്ടതാണ്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 01:52, 30 ജൂൺ 2021 (UTC)
 
ഉത്ഭവവുമായി ബന്ധപ്പെട്ടതാണെങ്കിലും എദേസ്സൻ സഭാപാരമ്പര്യം എന്നതിനേക്കാൾ മലയാളത്തിൽ കൂടുതൽ പ്രചാരം ഉള്ളത് കൽദായ സഭാപാരാമ്പര്യം എന്നതാണെന്ന് തോന്നുന്നു. കേരളത്തിലെ അസ്സീറിയൻ സഭയിലും സീറോമലബാർ സഭയിലും ഈ ശൈലിയാണ് കൂടുതൽ കാണുന്നത്. അതിനാൽ കൽദായ സഭാപാരമ്പര്യം എന്ന് പുനർനാമകരണം ചെയ്യാം. പക്ഷേ, അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്നതിൽ മാറ്റം സാധ്യമല്ല. കാരണം അന്ത്യോക്യൻ എന്ന പ്രയോഗം തന്നെയാണ് പ്രചാരത്തിലുള്ളത്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 02:18, 30 ജൂൺ
2021 (UTC)
 
:വിയോജിക്കുന്നു. 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്നത് തന്നെയാണ് ശരിയായ തലക്കെട്ട്. അതു തന്നെയാണ് ആധുനിക രീതിയിലുള്ള ശൈലി. കൽദായ സഭാപാരമ്പര്യം എന്നത് തിരിച്ചു വിടൽ താളോ ആമുഖത്തിലെ പരാമർശമാക്കുകയോ ആണ് വേണ്ടത്. മാത്രമല്ല എദേസ്സൻ സഭാപാരമ്പര്യം എന്ന വാക്കിന്റെ ഉപയോഗത്തിൽ തന്നെ എനിക്ക് സംശയമുണ്ട്. അതിനാൽ മലയാളത്തിൽ ഏതൊക്കെ പുസ്തകങ്ങളിൽ അങ്ങനെ പരാമർശിക്കപ്പെടുന്നു എന്നറിയാൻ താല്പര്യമുണ്ട്. അതിനാൽ ആ പ്രയോഗത്തെ സാധൂകരിക്കുന്ന അവലംബങ്ങൾ കൂടി ലേഖനത്തിൽ ചേർക്കുക. പിന്നെ 'അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം' എന്നതിനെക്കുറിച്ച് ആ ലേഖനത്തിൽ ഒരു സംവാദം ആരംഭിച്ചെങ്കിലും ഇവിടെ പരാമർശിച്ചിരിക്കുന്നതിനാൽ ഇവിടെ കൂടി മറുപടി പറയാം. അവിടെ 'അന്ത്യോഖ്യൻ സഭാപാരമ്പര്യം' എന്ന് വാക്ക് ഉപയോഗിക്കുന്നുണ്ട് (എദേസ്സൻ സഭാപാരമ്പര്യം എന്ന വാക്ക് പോലെ ഇക്കാര്യത്തിൽ ആർക്കും സംശയമില്ല). പക്ഷേ പുതിയ പുസ്തകങ്ങൾ പരിശോധിച്ചാൽ 'പാശ്ചാത്യ സുറിയാനി സഭാ പാരമ്പര്യം' എന്ന വാക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചുരുക്കി പറഞ്ഞാൽ 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' , 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്ന നിലയിലുള്ള തലക്കെട്ടുകളും വർഗ്ഗീകരണമാണ് എല്ലാ വിഭാഗം വായനക്കാർക്കും സൗകര്യമായുള്ളത്. അല്ലാതെ 'കൽദായ', 'അന്ത്യോഖ്യൻ' എന്നീ രീതിയിലുള്ള പഴയകാല ശൈലിയല്ല. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:57, 30 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.