"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,275 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
''അച്ഛനെയാണെനിക്കിഷ്ടം'', ''ചതുരംഗം'', ''താണ്ഡവം'', ''കാഞ്ചീവരം'' എന്നീ സിനിമകളുടെ സംഗീത സംവിധാനമൊരുക്കി.
മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു<ref>https://m3db.com/mg-sreekumar</ref>
 
പാരമ്പര്യമായി കിട്ടിയ കർണാടക സംഗീതത്തിൻ്റെ വളരെ ശക്തമായ അടിത്തറയുണ്ട് ശ്രീകുമാറിന്. അത് പാടുന്നതിനായാലും സംഗീതം ചെയ്യുന്നതിനായാലും. ഒരു ഗായകൻ എന്ന നിലയിലറിയപ്പെട്ട എം.ജി.ശ്രീകുമാർ പെട്ടെന്നാണ് സംഗീത സംവിധായകൻ എന്നറിയപ്പെടാൻ തുടങ്ങിയത്. 2002-ൽ റിലീസായ താണ്ഡവം എന്ന മോഹൻലാൽ സിനിമയിലൂടെയാണ്. പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമായിട്ടാണ് താണ്ഡവം സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
 
ശ്രീകുമാറിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ നാദരൂപിണി എന്ന ഗാനത്തിനായിരുന്നു.
 
വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസും ചാർത്തിവരുന്നവളെ എന്ന ഗാനത്തിന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
 
വളരെ മഹനീയമായ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു എം.ജി.ശ്രീകുമാർ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. സംഗീത വേരുകളുള്ള കുടുംബത്തിലെ അംഗമായ ശ്രീകുമാറിന് ഒട്ടേറെ പാരമ്പര്യങ്ങളും അവകാശപ്പെടാനുണ്ട്. സംഗീത സംവിധായകനായിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്ന എം.ജി.രാധാകൃഷ്ണൻ്റെ മകൻ എം.ആർ.രാജകൃഷ്ണൻ ഇന്ത്യയിലെ തന്നെ മികച്ച ഓഡിയോഗ്രാഫർമാരിലൊരാളാണ്. സംഗീത കോളേജ് അധ്യാപികയായ സഹോദരി കെ.ഓമനക്കുട്ടിയുടെ ചെറുമകൻ ഹരിശങ്കറും ഇപ്പോൾ സംഗീത ആലാപന ലോകത്തേക്ക് കടന്നിരിക്കുന്നു അങ്ങനെ കുടുംബാംഗങ്ങൾ ഒക്കെയും സംഗീതത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരാണ്.
 
 
 
''' സ്വകാര്യ ജീവിതം '''
6,008

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600193" എന്ന താളിൽനിന്ന് ശേഖരിച്ചത്