"പൂവാറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ആമുഖം.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
== വിനോദസഞ്ചാരം ==
 
കോഴിക്കോട് നഗരത്തിൽ നിന്ന് 38 കി.മീ. സഞ്ചരിച്ചു വേണം പൂവാറൻ തോടിലെത്താൻ. ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളും സുഖകരമായ കാലാവസ്ഥയുമാണ് പൂവാറൻ തോടിന്റെ മുഖ്യ ആകർഷണം. പശ്ചിമഘട്ട മലനിരകളുംമലനി രകളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു. ശുദ്ധവായുവും ശുദ്ധജലവും മതിയാവോളം നുകർന്ന് പ്രകൃതിയെ അടുത്തറിയാൻ പറ്റിയ മനോഹരമായ ഒരു പ്രദേശമാണ്. പൂവാറൻതോടിലെ ചതുപ്പ് വഴിയും മേടപ്പാറ ജംഗ്ഷൻ വഴിയും ഉടുമ്പു പാറയിലേക്ക് ട്രക്കിങ് നടത്താം. പോയി വരാൻ രണ്ടു മണിക്കൂർ സമയം വേണ്ടിവരുന്നു. ഗവ.എൽ.പി.സ്കൂളും കുന്ദമംഗലം ബി.ആർ.സിയും ചേർന്ന് മുക്കം-കുന്ദമംഗലം ഉപജില്ലകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് 2017 നവം 11ന് ഉടുമ്പുപാറയിലേക്ക്ട്രക്കിങ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഉടുമ്പുപാറയിലേക്കുള്ള ട്രക്കിങ്ങും പഠനയാത്രയും സജീവമായത്<ref>{{Cite web|url=https://www.madhyamam.com/local-news/kozhikode/585017|title=പ്രകൃതിപഠന പദയാത്ര ബ്രോഷർ|access-date=2019-01-06|last=|first=|date=|website=|publisher=മാധ്യമം}}</ref>.
 
ഉടുമ്പുപാറയുടെ മുകളിലെത്തിയാൽ നല്ല തണുത്ത കാറ്റാണ്. പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കാഴ്ചയെ മറച്ചുകൊണ്ടു കുറച്ചു പച്ചപ്പുല്ലുകളും (കറാച്ചിപ്പുല്ല്) വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നുമുണ്ട്. അവ വകഞ്ഞു മാറ്റി മുന്നോട്ടു നീങ്ങിയാലേ ഉടുമ്പുപാറയിൽ നിന്നുള്ള പ്രകൃതി സൗന്ദര്യം പത്തരമാറ്റിൽ ആസ്വദിക്കാനാകൂ. ചുറ്റും വട്ടമിട്ടു നിൽക്കുന്ന മലനിരകളും സമീപസ്ഥവും വിദൂരസ്ഥവുമായ സ്ഥലങ്ങളും ഒരു വ്യോമയാന കാഴ്ചപ്പാലെ സഞ്ചാരിക്കു മുന്നിൽ തെളിയുന്ന അത്യപൂർവ നിമിഷമാണത്.
"https://ml.wikipedia.org/wiki/പൂവാറൻതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്