"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
ആമുഖം
വരി 103:
1933 ജനുവരി 30നു [[വയ്മർ റിപ്പബ്ലിക്|വയ്മർ റിപ്പബ്ലിക്കിന്റെ]] പ്രസിഡണ്ടായ പോൾ ഫോൺ ഹിൻഡൻബുക് അഡോൾഫ് ഹിറ്റ്ലറെ [[ജർമൻ ചാൻസലർ|ജർമൻ ചാൻസലറായ്]] നിയമിച്ചു. ഇതിനുശേഷം നാസികൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ആരംഭിക്കുകയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. 1934 ഓഗസ്റ്റ് 2 ന് ഹിൻഡൻബുക് മരിച്ചു. അതിനുശേഷം ചാൻസലറുടെയും പ്രസിഡണ്ടിന്റെയും ഓഫീസുകളും അധികാരങ്ങളും ലയിപ്പിച്ച് ഹിറ്റ്‌ലർ ജർമ്മനിയുടെ ഏകാധിപതിയായി മാറി. 1934 ഓഗസ്റ്റ് 19 ന് നടന്ന ദേശീയ റഫറണ്ടം ഹിറ്റ്‌ലറെ ജർമ്മനിയുടെ ഏക ഫ്യൂറർ (നേതാവ്) ആണെന്ന് സ്ഥിരീകരിച്ചു. എല്ലാ അധികാരങ്ങളും ഹിറ്റ്ലറെന്ന വ്യക്തിയിൽ കേന്ദ്രീകരിക്കുകയും ഹിറ്റ്ലറുടെ വാക്ക് നിയമമായി മാറപ്പെടുകയും ചെയ്തു. നാസി ജർമനിയുടെ ഭരണസംവിധാനം ഏകോപിപ്പിച്ച് സഹകരണത്തോടുകൂടി പ്രവർത്തിച്ചിരുന്ന ഒന്നായിരുന്നില്ല, മറിച്ച് അധികാരത്തിനും ഹിറ്റ്‌ലറുടെ പ്രീതിക്കും വേണ്ടി പോരാടുന്ന വിഭാഗങ്ങളുടെ ഒരു കൂട്ടമായിരുന്നു. [[മഹാസാമ്പത്തികമാന്ദ്യം|മഹാസാമ്പത്തികമാന്ദ്യത്തിനിടയിൽ]] നാസികൾ സാമ്പത്തികസ്ഥിരത പുനസ്ഥാപിക്കുകയും ഉയർന്ന സൈനികച്ചിലവുകളും ധനവിനിയോഗവും സമ്മിശ്രസമ്പദ്‌വ്യവസ്ഥയും അടിസ്ഥാനമാക്കി തൊഴിലില്ലായ്മ കുറയ്ക്കുകയും ചെയ്തു. കമ്മിചിലവ് വഴി നാസി ഭരണകൂടം രഹസ്യമായി ബൃഹത്തായ സൈനിക പുനക്രമീകരണം നടത്തുകയും ഓട്ടോബാഹെൻ (മോട്ടോർവേ) നിർമ്മാണം ഉൾപ്പെടെ വിപുലമായ പൊതുമരാമത്ത് പദ്ധതികളുടെ നിർമ്മാണം നടത്തുകയും ചെയ്തു. ജർമ്മനിയുടെ സാമ്പത്തികസ്ഥിരതയിലേക്കുള്ള തിരിച്ചുവരവ് ഭരണകൂടത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു.
 
[[വർണ്ണവിവേചനം]], വർഗ്ഗോന്നതി, [[ജൂതവിരോധം]] എന്നിവ നാസിഭരണകൂടത്തിന്റെ പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര സവിശേഷതകളായിരുന്നു. നാസികൾ ജർമ്മാനിക് ജനതകളെ, ആര്യൻ വംശത്തിന്റെ ഏറ്റവും ശുദ്ധമായ ശാഖയായ മാസ്റ്റർ റേസ് ആയി കണക്കാക്കി. അധികാരം പിടിച്ചെടുത്തതിനുശേഷം നാസികൾ [[ജൂതൻ|യഹൂദരോടും]] [[റൊമാനി ജനത|റൊമാനി ജനതയോടുമുള്ള]] വിവേചനം ആരംഭിക്കുകയും അവരെ പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. നാസികൾ ആദ്യത്തെ തടങ്കൽപ്പാളയങ്ങൾ 1933 മാർച്ചോടുകൂടി സ്ഥാപിച്ചു. ജൂതന്മാരെയും നാസികൾക്ക് അഭികാമ്യമല്ലാത്ത മറ്റുള്ളവരെയും തടവിലാക്കുകയും [[ഉദാരതാവാദം|ലിബറലുകൾ]], [[സോഷ്യലിസം|സോഷ്യലിസ്റ്റുകൾ]], [[കമ്യൂണിസം|കമ്മ്യൂണിസ്റ്റുകൾ]] എന്നിവരെയെല്ലാം കൊല്ലുകയോ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തു.
 
 
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്