"രതിസലിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
80.4.61.88 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3591282 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 17:
രതിജലം അല്ലെങ്കിൽ ലൂബ്രിക്കേഷൻ ഉണ്ടാകാത്ത അവസ്ഥയിൽ ഉപയോഗിക്കുന്നതാണ് കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ അഥവാ സ്നേഹകങ്ങൾ (Lubricant gels). യോനീവരൾച്ച, യോനിമുറുക്കം, സംഭോഗസമയത്ത് വേദന എന്നിവ അനുഭവപ്പെടുന്നവർക്ക് അനുയോജ്യമാണിവ. അത്തരം സാഹചര്യങ്ങളിൽ വേദന അകറ്റി ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത വർധിപ്പിക്കാൻ ലൂബ്രിക്കന്റുകൾ സഹായിക്കും. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും, ലൂബ്രിക്കേഷൻ കുറഞ്ഞവർക്കും, സംഭോഗപൂർവലീലകൾക്ക് സമയം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്കും ഒക്കെ ഇവ ഗുണകരമാണ്.
 
ഇവ പല തരത്തിലുണ്ട്. ജലം അടങ്ങിയതും (Water based), സിലിക്കൺ അടങ്ങിയതും അവയിൽ ചിലതാണ്. ലൈംഗിക ബന്ധത്തിന് മുൻപായി ഇവ യോനീയിലും ലിംഗത്തിലും പുരട്ടാവുന്നതാണ്. ഫാർമസികൾ, സൂപ്പർ മാർക്കെറ്റുകൾ, ഓൺലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഒക്കെ ഇവ ലഭ്യമാണ്. കേവൈ ജെല്ലി, ഡ്യുറക്സ്, കാമസൂത്ര തുടങ്ങിയ ബ്രാൻഡുകൾ വിപണിയിൽ കണ്ടുവരുന്നു. ആയുർവേദത്തിൽ സൗഭാഗ്യവർദ്ധന തൈലം ഇത്തരത്തിൽ ഉള്ളതാണ്. എന്നാൽ കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി പഴകിയ എണ്ണകൾ (Oils), ഉമിനീർ എന്നിവ ഉപയോഗിക്കുന്നത് അണുബാധക്ക് കാരണമാകാം. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ (Oil based lubricants) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ ജലാംശമടങ്ങിയവയാണ് ഉറകൾക്കൊപ്പം നല്ലത്.
ആർത്തവവിരാമത്തിന് ശേഷം ലൂബ്രിക്കന്റുകൾ ഫലപ്രദമാകാത്തവർക്ക് ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ജെല്ലുകൾ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാവികമായ ആരോഗ്യം സംരക്ഷിക്കുന്നതിനും യോനിചര്മത്തിന്റെ കട്ടി വർധിക്കാനും അണുബാധ അകറ്റുന്നതിനും സഹായകരമാണ്. എന്നാൽ ഇത് ഒരു ഡോക്ടറുടെ നിർദേശപ്രകാരമാണ് ഉപയോഗിക്കേണ്ടത്. ബീജനാശിനി അടങ്ങിയ ലൂബ്രിക്കന്റുകൾ ഗര്ഭനിരോധനത്തിനും സഹായിക്കും. <ref>{{Cite web|url=https://www.mayoclinic.org/vaginal-dryness-after-menopause/expert-answers/faq-20115086|title=Vaginal dryness after menopause: How to treat it?|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/രതിസലിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്