"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ജർമ്മൻ കാർട്ടോഗ്രാഫറായ ജോൺ ബെയർ ആൽഫ മുതൽ ലാംഡ വരെയുള്ള അക്ഷരന്നാങ്ങൾ ഉപയോഗിച്ച് പ്രധാന നക്ഷത്രങ്ങൾക്ക് പേരുകൾ നൽകി. ബോഡ് കൂടുതൽ പേരുകൾ കൂട്ടിച്ചേർത്തെങ്കിലും അവയിൽ ഇന്ന് സൈ ക്രേറ്ററിസ് മാത്രമേ ഉപയോഗിക്കുന്നുള്ളു. ജോൺ ഫ്ലാംസ്റ്റീഡ്‌ ആയില്യനിലേയും ചഷകത്തിലേയും നക്ഷത്രങ്ങളെ ഒന്നിച്ചെടുത്താണ് പേരു നൽകിയത്. ഇതിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ആയില്യനിലേതായിരുന്നു.<ref name=wagman>{{cite book | last = Wagman | first = Morton | date = 2003 | title = Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others | publisher = The McDonald & Woodward Publishing Company | location = Blacksburg, Virginia | isbn = 978-0-939923-78-6 |pages=121–23, 390–92, 506–07| bibcode = 2003lslm.book.....W }}</ref> തിളക്കമുള്ള ആൽഫ, ഗാമ, ഡെൽറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ഒരു ത്രികോണം സൃഷ്ടിക്കുന്നുണ്ട്. ആയില്യനിലെ ന്യൂ ഹൈഡ്ര എന്ന തിളക്കമുള്ള നക്ഷത്രം ഇതിനു സമീപത്താണുള്ളത്.<ref name=arnold>{{cite book |author1=Arnold, H.J.P |author2=Doherty, Paul |author3=Moore, Patrick |title=The Photographic Atlas of the Stars |publisher=CRC Press |location=Boca Raton, Florida |date=1999 |page=140 |isbn=978-0-7503-0654-6 |url=https://books.google.com/books?id=YjcvJUfnWBAC&pg=PA140}}</ref> കാന്തിമാനം 6.5ഉം അതിൽ കൂടുതലും തിളക്കമുള്ള 33 നക്ഷത്രങ്ങളാണ് ഇതിലുള്ളത്.{{efn|1=Objects of magnitude 6.5 are among the faintest visible to the unaided eye in suburban-rural transition night skies.<ref>{{cite web|url=http://www.skyandtelescope.com/resources/darksky/3304011.html?page=1&c=y|title=The Bortle Dark-Sky Scale|last=Bortle|first=John E.|date=February 2001|work=[[Sky & Telescope]]|access-date=6 June 2015}}</ref>}}<ref name=tirionconst/>
 
ഡെൽറ്റ ക്രേറ്ററിസ് ആണ് ചഷകത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം.<ref name=Gaia-DR2delta>{{cite DR2|3561350430457462144}}</ref> ഇതിന്റെ കാന്തിമാനം 3.6 ആണ്. ഭൂമിയിൽ നിന്ന് 163 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം K0III ആണ്. സൂര്യന്റെ 1.0-1.4 മടങ്ങ് പിണ്ഡം ഇതിനുണ്ട്. ഈ വയസ്സൻ നക്ഷത്രം താപനില താരതമ്യേന കുറഞ്ഞതും സൂര്യനേക്കാൾ 22.44 മടങ്ങ് ആരമുള്ളതുമാണ്. 4408 കെൽവിൻ ആണ് ഇതിന്റെ ഉപരിതല താപനില.<ref name=aaa535_A59>{{cite journal | last1=Berio | first1=P. | last2=Merle | first2=T. | last3=Thévenin | first3=F. | last4=Bonneau | first4=D. | last5=Mourard | first5=D. | last6=Chesneau | first6=O. | last7=Delaa | first7=O. | last8=Ligi | first8=R. | last9=Nardetto | first9=N. | title=Chromosphere of K giant stars. Geometrical extent and spatial structure detection | journal=Astronomy & Astrophysics | volume=535 | page=A59 |date=2011 | doi=10.1051/0004-6361/201117479 | bibcode=2011A&A...535A..59B |arxiv = 1109.5476 | s2cid=17171848 }}</ref> കപ്പ്‌ എന്നർത്ഥമുള്ള ആൽക്കെസ് എന്ന പേരിൽ അറിയപ്പെടുന്ന ആൽഫ ക്രേറ്ററിസ് ഒരു ഓറഞ്ച് നക്ഷത്രമാണ്.<ref name="K&S">{{cite book|first1=Paul |last1=Kunitzsch|first2=Tim |last2=Smart|title=A Dictionary of Modern Star Names: A Short Guide to 254 Star Names and Their Derivations|year=2006|publisher=Sky Publishing | location=Cambridge, Massachusetts |isbn=978-1-931559-44-7|page=31}}</ref>{{efn|1=from [[Arabic]] الكأس ''alka's''<ref name="K&S"/>}}<ref name=condos97/> ഇതിന്റെ കാന്തിമാനം 4.1 ആണ്.<ref name=ducati>{{cite journal|bibcode=2002yCat.2237....0D|title=VizieR Online Data Catalog: Catalogue of stellar photometry in Johnson's 11-color system|journal=CDS/ADC Collection of Electronic Catalogues|volume=2237|last1=Ducati|first1=J. R.|year=2002}}</ref> ഭൂമിയിൽ നിന്നും 142 പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.<ref name=Gaia-DR2alf>{{cite DR2|3553136288323783680}}</ref> ഏകദേശം സൂരന്റെസൂര്യന്റെ 1.75 മടങ്ങ്‌ പിണ്ഡം ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഹൈഡ്രജൻ ഏതാണ്ട് കഴിഞ്ഞിരിക്കുന്ന ഇതിന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ 13 മടങ്ങിൽ കൂടുതൽ വരും.<ref>{{cite journal | title= Precise radial velocities of giant stars. VII. Occurrence rate of giant extrasolar planets as a function of mass and metallicity | last1=Reffert |first1=Sabine | last2=Bergmann |first2=Christoph | last3=Quirrenbach |first3=Andreas | last4=Trifonov |first4=Trifon | last5=Künstler |first5=Andreas | journal=Astronomy & Astrophysics | volume =574| id=A116| pages=13 | date=2015 | doi=10.1051/0004-6361/201322360 | bibcode=2015A&A...574A.116R|arxiv = 1412.4634 | hdl=10722/215277| s2cid=59334290 }}</ref> ഇതിന്റെ ഉപരിതല താപനില ഏകദേശം 4600 കെൽവിൻ ആണ്.<ref>{{cite journal | title=Abundances in the Local Region. I. G and K Giants | last= Luck | first=R. Earle | journal=The Astronomical Journal| volume =150| issue = 3 | id=88| pages=23 | date=2015 | doi=10.1088/0004-6256/150/3/88 | bibcode=2015AJ....150...88L|arxiv = 1507.01466 | s2cid= 118505114 }}</ref>
 
ബീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്രമാണ്. സ്പെക്ട്രൽ തരം A1III ആയ ഒരു വെളുത്ത ഭീമൻ നക്ഷത്രവും സ്പെക്ട്രൽ തരം DA1.4 ആയ ഒരു വെള്ളക്കുള്ളൻ നക്ഷത്രവുമാണ് ഇതിലുള്ളത്. ഭൂമിയിൽ നിന്നും 296 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.5 ആണ്. വെള്ളക്കുള്ളൻ പ്രാഥമിക നക്ഷത്രത്തേക്കാൾ വളരെയേറെ ചെറുതായതിനാൽ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയിലൂടെ മാത്രമേ ഇതിനെ വേർതിരിച്ചു കാണാൻ കഴിയൂ. ഗാമ ക്രേറ്ററിസ് ഒരു ഇരട്ടനക്ഷത്രമാണ്. പ്രധാന നക്ഷത്രം വെള്ളമുഖ്യധാരാ നക്ഷത്രമാണ്. ഇതിന് സൂര്യന്റെ 1.81 മടങ്ങ് പിണ്ഡമുണ്ട്. രണ്ടാമത്തേതിന് സൂര്യന്റെ 75% പിണ്ഡം മാത്രമേയുള്ളു. ഭൂമിയിൽ നിന്നും ഏകദേശം 86 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3589977" എന്ന താളിൽനിന്ന് ശേഖരിച്ചത്