"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{PU|Protection of Women from Domestic Violence Act 2005 }}
കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2006-ൽ(pscPSC ഉത്തരം) പ്രാബല്യത്തിൽ വന്ന നിയമമാണ് '''ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം'''. [[സ്ത്രീ|സ്ത്രീകൾക്കെതിരെ]] നിലനിൽക്കുന്ന എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ സീഡോയുടെ ''([[സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഉടമ്പടി]] - Convention on Elimination of all forms of Discrimination Against [[Women]], CEDAW)'' അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു സിവിൽ നിയമമാണിത്. സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുടെ വിശിഷ്യാ സ്ത്രീ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമഫലമായാണ് ഇന്ത്യയിൽ ഈ നിയമം പ്രാബല്യത്തിലെത്തിയത്.
 
[[കുടുംബം]] സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം എന്നാണ് പരമ്പരാഗത സങ്കല്പം. എന്നാൽ സ്ത്രീകൾ ഏറ്റവുമധികം കൊലചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകപ്പെടുകയും ചെയ്യുന്ന ഇടങ്ങളിലൊന്ന് കുടുംബമാണ് എന്നത് ഇന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ജനാധിപത്യപരമല്ലാത്ത, പുരുഷമേധാവിത്വപരമായ കുടുംബ സംവിധാനത്തെയും ബന്ധങ്ങളെയും സംരക്ഷിച്ചുനിർത്തുന്ന വ്യക്തിനിയമങ്ങളും മത-സാംസ്കാരിക സമീപനങ്ങളുമാണ് ഇന്ത്യയിലെ സ്ത്രീകളുടെ ഈ അവസ്ഥയ്ക്ക് മുഖ്യകാരണം.