"രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1741798 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 16:
=== യാമുനാചാര്യരും ശ്രീവൈഷ്ണവരും ===
തന്റെ ഗുരു നഷ്ടപ്പെട്ടതിന്റെ [[ദുഃഖം|ദുഃഖത്തിലാഴ്ന്ന]] രാമാനുജർ [[ബാല്യം|ബാല്യകാല]] മാർഗ്ഗദർശിയായ കാഞ്ചീപൂർണ്ണന്റെ ഉപദേശം ആരായ്ഞ്ഞു. തനിക്കൊരു ഗുരു യഥാസമയം ലഭിക്കുമെന്നു പറഞ്ഞ് കാഞ്ചീപൂർണ്ണൻ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും, തത്കാലത്തേയ്ക്കദ്ദേഹത്തോടൊപ്പം വിഷ്ണുപൂജയിൽ യോജിക്കുവാനും നിർദ്ദേശിച്ചു.<ref name=iep1 /> ഇങ്ങനെയിരിക്കെ കാഞ്ചീപൂർണ്ണരിൽനിന്നും രാമാനുജരെക്കുറിച്ചറിഞ്ഞ [[യാമുനാചാര്യർ|യാമുനാചാര്യരെന്ന]] [[ശ്രീവൈഷ്ണവ സമ്പ്രദായം|ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെ]] നേതാവ് അദ്ദേഹത്തെ തന്റെ പിൻഗാമിയാകുവാൻ സ്വാഗതംചെയ്തു. അക്കാലത്ത് ശ്രീവൈഷ്ണവർ [[തമിഴ്|തമിഴിലെ]] [[നാലായിര ദിവ്യപ്രബന്ധം|നാലായിര ദിവ്യപ്രബന്ധമെന്ന]] ഭക്തികാവ്യങ്ങളെഴുതിയ [[ആഴ്വാർ|ആഴ്വാർമാരുടെ]] ഓർമ്മയിൽ [[ശ്രീരംഗം|ശ്രീരംഗത്തൊരുമിച്ച]] ചെറിയ വൈഷ്ണവ സമൂഹം മാത്രമായിരുന്നു.<ref name=iep1 /> ഇവരുടെ വിശ്വാസങ്ങളെ [[ഭാരതം|ഭാരതീയ]] തലത്തിൽ ഒരു താത്ത്വിക ചലനമായി മാറ്റുകയായിരുന്നു യാമുനാചാര്യരുടെ പ്രധാന ലക്ഷ്യം; ഇത്തരുണത്തിലാണു് രാമാനുജരെ അദ്ദേഹം വിളിച്ചതു്.<ref name=iep1 /> എന്നാൽ രാമാനുജർക്കു് യാമുനാചാര്യരോടു് സംഭാഷണം നടത്താൻ കഴിയുന്നതിനുമുൻപു് യാമുനാചാര്യർ ഇഹലോകം വെടിഞ്ഞു. രാമാനുജർ ശ്രീരംഗത്തെത്തിയപ്പോൾ കണ്ടത് യാമുനാചാര്യരുടെ മൃതദേഹവും അദ്ദേഹത്തിന്റെ [[വലതുകൈ|വലതുകയ്യിലെ]] മൂന്നുവിരലുകൾ മടങ്ങിയിരിക്കുന്നതായുമാണു്. മടങ്ങിയ വിരലുകൾ യാമുനരുടെ നിറവേറ്റാത്ത മൂന്നു് ആശകളെ സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ മൂത്ത ശിഷ്യന്മാർ പറഞ്ഞു; ഇതിൽ പ്രധാനമായും [[ബ്രഹ്മസൂത്രം|ബ്രഹ്മസൂത്രത്തിനൊരു]] [[ശ്രീഭാഷ്യം|ഭാഷ്യം]] എഴുതണമെന്നതായിരുന്നു. ഈ അഭിലാഷങ്ങൾ നിറവേറ്റുമെന്നു രാമാനുജർ [[പ്രതിജ്ഞ]] ചെയ്തപ്പോൾ ഈ മൂന്നു വിരലുകളും സ്വയം നിവർന്നതായും പറയപ്പെടുന്നു.<ref name=iep1 />
 
രാമാനുജാചാര്യരുടെ ജീവചരിത്രം ഡൗൺലോഡ് ചെയ്യാൻ
 
https://drive.google.com/file/d/1N1g6Qnz3G1ntRWTM37jnrrUORlcOfL4U/view?usp=drivesdk
 
== അവലംബം ==
"https://ml.wikipedia.org/wiki/രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്