"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
തുർക്കി വംശജനല്ലാത്ത അബ്‌സീനിയൻ പ്രഭു യാകുതിനെ ഉന്നത സ്ഥാനത്തു അവരോധിച്ചതിൽ പ്രഭുക്കൾക്കിടയിൽ എതിർപ്പിന് കാരണമായി. അവർ കലാപമാരംഭിച്ചു. യാകുത്തിനോട് അമിതമായ സഹൃദം കാട്ടുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. സർഹിന്ദിലേക്കുള്ള യാത്ര മദ്ധ്യേ യാകുത് വധിക്കപ്പെടുകയും റസിയ തടവിലാക്കപ്പെടുകയും ചെയ്തു. തന്നെ പിടി കൂടിയ അൽത്തൂനിയയെ വശീകരിച്ചു ഡൽഹിയുടെ ആധിപത്യത്തിനുവേണ്ടിയുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പലായനം ചെയ്യവേ കൊള്ളക്കാർ പിടികൂടി റസിയയെ വധിച്ചു.{{തെളിവ്}}
 
== ശവകുടീരം ==
പഴയ ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തുള്ള മൊഹല്ല ബൾബുലി ഖാനയിലാണ് റാസിയയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്.<ref name="TH_tomb">{{cite news|url=https://www.thehindu.com/features/friday-review/history-and-culture/a-forgotten-tomb/article5007006.ece|title=A forgotten tomb|author=Syed Abdullah Zaini|date=9 August 2013}}</ref> പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരിയായ ഇബ്നു ബത്തൂത്ത ഒരു തീർത്ഥാടന കേന്ദ്രമായി{{sfn|Peter Jackson|2003|p=46}} മാറിയതായി പരാമർശിക്കുന്ന റസിയയുടെ ശവകുടീരത്തിനു മുകളിൽ ഒരു താഴികക്കുടം പണിതിട്ടുള്ളതായും ആളുകൾ അതിൽ നിന്ന് അനുഗ്രഹം തേടിയിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.{{sfn|Guida M. Jackson|1999|p=341}}
 
റസിയയുടെ ശവകുടീരം പിൻഗാമിയും അർദ്ധസഹോദരനുമായ ബഹ്‌റാം നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സഹോദരി ഷാസിയയുടേതാണെന്ന് പറയപ്പെടുന്ന മറ്റൊരു ശവകൂടീരം അവരുടെ ശവകുടീരത്തിന് അരികിലായി സ്ഥിതിചെയ്യുന്നു. സൂഫി സന്യാസിയായ ഷാ തുർക്ക്മാൻ ബയബാനിയുടെ ഭക്തയായിരുന്നു റസിയ. അവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം അദ്ദേഹത്തിന്റെ വഴിയമ്പലമായിരുന്നുവെന്ന് പറയപ്പെടുന്നു.<ref>Rana Safvi, ''The Forgotten Cities of Delhi''. Quote: "The lanes leading to her tomb are very confusing and one has to ask for directions at Bhojala Pahari. There is an ASI board which leads into Bulbuli Khana. At the end of some narrow, dingy lanes is another stone sign by ASI, which announces the last resting place of South Asia's first female monarch."</ref>
 
ഇന്ന് ഈ സൈറ്റ് ഏറെക്കുറെ അവഗണിക്കപ്പെട്ട നിലയിലാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിന് വാർഷിക അറ്റകുറ്റപ്പണി നടത്തുന്നുവെങ്കിലും നിയമവിരുദ്ധ നിർമ്മാണങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ഇത് കൂടുതൽ ഭംഗിയാക്കാൻ കഴിയുന്നില്ല. ഇടുങ്ങിയതും തിരക്കേറിയതുമായ ഒരു പാതയിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശിക്കാനാകുകയുള്ളു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രദേശവാസികൾ അതിനടുത്ത് ഒരു പള്ളി പണിതിരുന്നു.<ref name="TH_tomb2">{{cite news|url=https://www.thehindu.com/features/friday-review/history-and-culture/a-forgotten-tomb/article5007006.ece|title=A forgotten tomb|author=Syed Abdullah Zaini|date=9 August 2013}}</ref>
 
കൈതാലിലെ ഒരു തകർന്ന കെട്ടിടം റസിയയുടെ യഥാർത്ഥ ശവകുടീരത്തിൻറെ സ്ഥലമായി കണക്കാക്കപ്പെടുന്നു.<ref>{{cite web|url=http://haryanatourism.gov.in/Destination/tomb-of-razia-sultan|title=Tomb of Razia Sultan|access-date=10 January 2020|publisher=Haryana Tourism}}</ref>
 
== ചിത്രശാല ==
Line 18 ⟶ 27:
പ്രമാണം:Tomb of Razia Sultana 001.jpg|ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തുള്ള ബൾബുൾ-ഇ-ഖാനിലെ റസിയ സുൽത്താന്റെ ശവകുടീരം
പ്രമാണം:Tomb of Razia Begum.JPG|മൊഹല്ല ബൾബുലി ഖാനയിലെ റസിയ സുൽത്താനയുടെ ശവകുടീരം
പ്രമാണം:Razia sultana tomb painting.jpg|Paintingപത്തൊൻപതാം depictingനൂറ്റാണ്ടിൽ tombകൈതലിലെ ofറസിയ Raziaസുൽത്താനയുടെ Sultanaശവകുടീരം inചിത്രീകരിക്കുന്ന Kaithal during 19th centuryപെയിന്റിംഗ്.
</gallery>
 
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്