"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 55:
എച്ച് ഡി 98800 എന്ന ടി വി ക്രേറ്ററിസ് മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ നക്ഷത്രവ്യവസ്ഥയാണ്. ഇവയിൽ രണ്ടെണ്ണം വളരെ അടുത്തും മൂന്നാമത്തേത് കുറച്ചകന്നുമാണ് പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ മൂന്നാമത്തേതിന് വാതകവും പൊടിപടലവുമടങ്ങിയ ഒരു അവശിഷ്ട ഡിസ്കുമുണ്ട്. നക്ഷത്രത്തിൽ നിന്ന് 3-5 ജ്യോതിർമാത്ര അകലം വരെ വ്യാപിച്ചു കിടക്കുന്ന ഇത് ഗ്രഹരൂപീകരണ മേഖയാണെന്നു കരുതുന്നു. സൂര്യന്റെ 5.5% മാത്രം പിണ്ഡമുള്ള തവിട്ടുകുള്ളനാണ് ഡെനിസ് പി ജെ1058.7-1548. ഇതിന്റെ ഉപരിതല താപനില 1700 കെൽവിനും 2000 കെൽവിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെയും ഇൻഫ്രാറെഡിന്റെ സ്പെക്ട്രത്തിലെ വ്യതിയാനങ്ങൾ ഇതിന്റെ അന്തരീക്ഷം മേഖാവൃതമാണ് എന്നു കാണിക്കുന്നു.
 
എച്ച് ഡി 96167 സൂര്യനേക്കാൾ 1.31 മടങ്ങ് പിണ്ഡമുള്ള നക്ഷത്രമാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ഇതിന്റെ കേന്ദ്രത്തിലെ ഹൈഡ്രജൻ തീർന്നിരിക്കുന്നു. സൂര്യന്റെ 1.86 മടങ്ങ് വ്യാസവും 3.4 മടങ്ങ് തിളക്കവുമ്മാണ് ഇതിനുള്ളത്. ഇതിനെ പരിക്രമണം ചെയ്യുന്ന ഒരു ഗ്രഹത്തേയും കണ്ടെത്തിയിട്ടുണ്ട്. റേഡിയൽ വെലോസിറ്റി രീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. ചുരുങ്ങിയത് വ്യാഴത്തിന്റെ 68% പിണ്ഡമെങ്കലും ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 498.9 ദിവസമാണ് ഈ ഗ്രഹം ഒരു പരിക്രമണത്തിനെടുക്കുന്ന സമയം. ഗ്രഹത്തിന്റെ ഭ്രമണപഥവും നക്ഷത്രവും തമ്മിലുള്ള കുറഞ്ഞ ദൂരം 0.38 ജ്യോതിർമാത്രയും കൂടിയ ദൂരം 2.22 ജ്യോതിർമാത്രയുമാണ്. വളരെ കൂടിയ ഉൽക്കേന്ദ്രതയുള്ള ഭമണപഥമാണിത്. ഭൂമിയിൽ നിന്നും ഏകദേശം 279 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. എച്ച് ഡി 98649 മഞ്ഞ മുഖ്യധാരാനക്ഷത്രമാണ്. സൂര്യനു തുല്യമായ‌ പിണ്ഡവും വ്യാസവുമാണ് ഇതിനുള്ളത്. പക്ഷെ സൂര്യന്റെ 86% തിളക്കം മാത്രമേ ഇതിനുള്ളു. ഇതിനും ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തിന്റെ 6.8 മടങ്ങ് പിണ്ഡമുണ്ട് ഇതിന്. റേഡിയൽ വെലോസിറ്റി രീതി ഉപയോഗിച്ചാണ് ഇതിനെയും കണ്ടെത്തിയത്. അതിദീർഘഭ്രമണപഥമാണ് ഇതിനുമുള്ളത്. നേരിട്ടുള്ള ചിത്രം പകർത്തുന്നതിനു സാധ്യതയുള്ള ഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്. ചഷകം രാശിയിൽ ഗ്രഹമുള്ള മറ്റൊരു നക്ഷത്രമാണ് ബിൽ ഡി 10°3166. ഭൂമിയിൽ നിന്നും 268 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്രം ഒരു ഓറഞ്ച് മുഖ്യധാരാ നക്ഷത്രമാണ്.ഇതിന്റെ ഗ്രഹത്തിന് ചുരുങ്ങിയത് വ്യാഴത്തിന്റെ 48% പിണ്ഡമെങ്കിലും കാണുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
 
==വിദൂരാകാശവസ്തുക്കൾ==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്