"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
എച്ച് ഡി 98800 എന്ന ടി വി ക്രേറ്ററിസ് മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ നക്ഷത്രവ്യവസ്ഥയാണ്. ഇവയിൽ രണ്ടെണ്ണം വളരെ അടുത്തും മൂന്നാമത്തേത് കുറച്ചകന്നുമാണ് പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ മൂന്നാമത്തേതിന് വാതകവും പൊടിപടലവുമടങ്ങിയ ഒരു അവശിഷ്ട ഡിസ്കുമുണ്ട്. നക്ഷത്രത്തിൽ നിന്ന് 3-5 ജ്യോതിർമാത്ര അകലം വരെ വ്യാപിച്ചു കിടക്കുന്ന ഇത് ഗ്രഹരൂപീകരണ മേഖയാണെന്നു കരുതുന്നു. സൂര്യന്റെ 5.5% മാത്രം പിണ്ഡമുള്ള തവിട്ടുകുള്ളനാണ് ഡെനിസ് പി ജെ1058.7-1548. ഇതിന്റെ ഉപരിതല താപനില 1700 കെൽവിനും 2000 കെൽവിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെയും ഇൻഫ്രാറെഡിന്റെ സ്പെക്ട്രത്തിലെ വ്യതിയാനങ്ങൾ ഇതിന്റെ അന്തരീക്ഷം മേഖാവൃതമാണ് എന്നു കാണിക്കുന്നു.
 
എച്ച് ഡി 96167 സൂര്യനേക്കാൾ 1.31 മടങ്ങ് പിണ്ഡമുള്ള നക്ഷത്രമാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ഇതിന്റെ കേന്ദ്രത്തിലെ ഹൈഡ്രജൻ തീർന്നിരിക്കുന്നു. സൂര്യന്റെ 1.86 മടങ്ങ് വ്യാസവും 3.4 മടങ്ങ് തിളക്കവുമ്മാണ് ഇതിനുള്ളത്. ഇതിനെ പരിക്രമണം ചെയ്യുന്ന ഒരു ഗ്രഹത്തേയും കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് വ്യാഴത്തിന്റെ 68% പിണ്ഡമെങ്കലും ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 498.9 ദിവസമാണ് ഈ ഗ്രഹം ഒരു പരിക്രമണത്തിനെടുക്കുന്ന സമയം.
 
==വിദൂരാകാശവസ്തുക്കൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3587941" എന്ന താളിൽനിന്ന് ശേഖരിച്ചത്