"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 53:
അൽക്കിസിനടുത്ത് കിടക്കുന്ന ആർ ക്രേറ്ററിസ് അർദ്ധക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 9.8നും 11.2നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിനെടുക്കുന്ന സമയം 160 ദിവസമാണ്. ഇത് ഭൂമിയിൽ നിന്നും ഏകദേശം 770 പ്രകാശവർഷം അകലെയാണുള്ളത്. ടി ടി ക്രേറ്ററിസ് കാറ്റക്ലിസ്മിക് ചരനക്ഷത്രമാണ്. സൂര്യനു സമാനമാനമായ പിണ്ഡമുള്ള ഒരു വെള്ളക്കുള്ളനും ഇതിനെ വളരെ അടുത്തു കൂടി പരിക്രമണം ചെയ്യുന്ന ഒരു ഓറഞ്ചു കുള്ളനും ചേർന്ന ദ്വന്ദനക്ഷത്രമാണിത്. 6 മണിക്കൂർ 26 മിനിറ്റു കൊണ്ട് ഇവ പരസ്പരമുള്ള ഒരു പരിക്രമണം പൂർത്തിയാക്കും. ഇതിന്റെ കാന്തിമാനം 15.9നും 12.7നും ഇടയിൽ മാറിക്കൊണ്ടിരിക്കും. എസ്‌ സെഡ് ക്രേറ്റണിസ് ബിൽ വൈ ഡ്രക്കോണിസ് ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 8.5 ആണ്. സൂര്യനിൽ നിന്നും 42.9 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇത് ഉർസാമേജർ മൂവിങ്‌ ഗ്രൂപ്പിലെ അംഗമാണ്.
 
എച്ച് ഡി 98800 എന്ന ടി വി ക്രേറ്ററിസ് മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ നക്ഷത്രവ്യവസ്ഥയാണ്. ഇവയിൽ രണ്ടെണ്ണം വളരെ അടുത്തും മൂന്നാമത്തേത് കുറച്ചകന്നുമാണ് പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ മൂന്നാമത്തേതിന് വാതകവും പൊടിപടലവുമടങ്ങിയ ഒരു അവശിഷ്ട ഡിസ്കുമുണ്ട്. നക്ഷത്രത്തിൽ നിന്ന് 3-5 ജ്യോതിർമാത്ര അകലം വരെ വ്യാപിച്ചു കിടക്കുന്ന ഇത് ഗ്രഹരൂപീകരണ മേഖയാണെന്നു കരുതുന്നു. സൂര്യന്റെ 5.5% മാത്രം പിണ്ഡമുള്ള തവിട്ടുകുള്ളനാണ് ഡെനിസ് പി ജെ1058.7-1548. ഇതിന്റെ ഉപരിതല താപനില 1700 കെൽവിനും 2000 കെൽവിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെയും ഇൻഫ്രാറെഡിന്റെ സ്പെക്ട്രത്തിലെ വ്യതിയാനങ്ങൾ ഇതിന്റെ അന്തരീക്ഷം മേഖാവൃതമാണ് എന്നു കാണിക്കുന്നു.
 
==വിദൂരാകാശവസ്തുക്കൾ==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്