"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
എപ്സിലോൺ, സീറ്റ എന്നീ നക്ഷത്രങ്ങളാണ് കപ്പിന്റെ വക്ക്. എപ്സിലോൺ ക്രേറ്ററിസ് കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം K5 ഐഐഐ ആണ്. സൂര്യനു തുല്യമായ പിണ്ഡമുള്ള ഇതിന്റെ ആരം സൂര്യന്റെ ആരത്തിന്റെ 44.7 മടങ്ങുണ്ട്. സൂര്യന്റെ 391 മടങ്ങ് തിളക്കവും ഇതിനുണ്ട്. ഇത് സൂര്യനിൽ നിന്ന് 366 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്ര വ്യവസ്ഥയാണ്. പ്രധാന നക്ഷത്രം സ്പെക്ട്രൽ തരം G8 III ആയ ഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 4.95 ആണ്. ചുവപ്പു ഭീമൻ നക്ഷത്രമായ ഇതിന്റെ കേന്ദ്രത്തിൽ ഹീലിയം ജ്വലനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സൂര്യന്റെ 13 മടങ്ങ് ആരവും 157 മടങ്ങ് തിളക്കവും ഇതിനുണ്ട്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.84 ആണ്. സിറിയസ് സൂപ്പർ ക്ലസ്റ്ററിലെ ഒരംഗം കൂടിയാണ് സീറ്റ ക്രേറ്ററിസ്. സൂര്യനിൽ നിന്നും 326 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.
 
അൽക്കിസിനടുത്ത് കിടക്കുന്ന ആർ ക്രേറ്ററിസ് അർദ്ധക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 9.8നും 11.2നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിനെടുക്കുന്ന സമയം 160 ദിവസമാണ്. ഇത് ഭൂമിയിൽ നിന്നും ഏകദേശം 770 പ്രകാശവർഷം അകലെയാണുള്ളത്. ടി ടി ക്രേറ്ററിസ് കാറ്റക്ലിസ്മിക് ചരനക്ഷത്രമാണ്. സൂര്യനു സമാനമാനമായ പിണ്ഡമുള്ള ഒരു വെള്ളക്കുള്ളനും ഇതിനെ വളരെ അടുത്തു കൂടി പരിക്രമണം ചെയ്യുന്ന ഒരു ഓറഞ്ചു കുള്ളനും ചേർന്ന ദ്വന്ദനക്ഷത്രമാണിത്. 6 മണിക്കൂർ 26 മിനിറ്റു കൊണ്ട് ഇവ പരസ്പരമുള്ള ഒരു പരിക്രമണം പൂർത്തിയാക്കും. ഇതിന്റെ കാന്തിമാനം 15.9നും 12.7നും ഇടയിൽ മാറിക്കൊണ്ടിരിക്കും. എസ്‌ സെഡ് ക്രേറ്റണിസ് ബിൽ വൈ ഡ്രക്കോണിസ് ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 8.5 ആണ്. സൂര്യനിൽ നിന്നും 42.9 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇത് ഉർസാമേജർ മൂവിങ്‌ ഗ്രൂപ്പിലെ അംഗമാണ്.
അൽക്കിസിനടുത്ത് കിടക്കുന്ന ആർ ക്രേറ്ററിസ് ക്രമരഹിത ചരനക്ഷത്രമാണ്.
 
==വിദൂരാകാശവസ്തുക്കൾ==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്