"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 46:
 
ഡെൽറ്റ ക്രേറ്ററിസ് ആണ് ചഷകത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഇതിന്റെ കാന്തിമാനം 3.6 ആണ്. ഭൂമിയിൽ നിന്ന് 163 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം K0III ആണ്. സൂര്യന്റെ 1.0-1.4 മടങ്ങ് പിണ്ഡം ഇതിനുണ്ട്. ഈ വയസ്സൻ നക്ഷത്രം താപനില താരതമ്യേന കുറഞ്ഞതും സൂര്യനേക്കാൾ 22.44 മടങ്ങ് ആരമുള്ളതുമാണ്. 4408 കെൽവിൻ ആണ് ഇതിന്റെ ഉപരിതല താപനില. കപ്പ്‌ എന്നർത്ഥമുള്ള ആൽക്കെസ് എന്ന പേരിൽ അറിയപ്പെടുന്ന ആൽഫ ക്രേറ്ററിസ് ഒരു ഓറഞ്ച് നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 4.1 ആണ്. ഭൂമിയിൽ നിന്നും 142 പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്. ഏകദേശം സൂരന്റെ 1.75 മടങ്ങ്‌ പിണ്ഡം ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഹൈഡ്രജൻ ഏതാണ്ട് കഴിഞ്ഞിരിക്കുന്ന ഇതിന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ 13 മടങ്ങിൽ കൂടുതൽ വരും. ഇതിന്റെ ഉപരിതല താപനില ഏകദേശം 4600 കെൽവിൻ ആണ്.
 
ബീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്രമാണ്. സ്പെക്ട്രൽ തരം A1III ആയ ഒരു വെളുത്ത ഭീമൻ നക്ഷത്രവും സ്പെക്ട്രൽ തരം DA1.4 ആയ ഒരു വെള്ളക്കുള്ളൻ നക്ഷത്രവുമാണ് ഇതിലുള്ളത്. ഭൂമിയിൽ നിന്നും 296 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.5 ആണ്. വെള്ളക്കുള്ളൻ പ്രാഥമിക നക്ഷത്രത്തേക്കാൾ വളരെയേറെ ചെറുതായതിനാൽ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയിലൂടെ മാത്രമേ ഇതിനെ വേർതിരിച്ചു കാണാൻ കഴിയൂ. ഗാമ ക്രേറ്ററിസ് ഒരു ഇരട്ടനക്ഷത്രമാണ്. പ്രധാന നക്ഷത്രം വെള്ളമുഖ്യധാരാ നക്ഷത്രമാണ്. ഇതിന് സൂര്യന്റെ 1.81 മടങ്ങ് പിണ്ഡമുണ്ട്. രണ്ടാമത്തേതിന് സൂര്യന്റെ 75% പിണ്ഡം മാത്രമേയുള്ളു. ഭൂമിയിൽ നിന്നും ഏകദേശം 86 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.
 
==വിദൂരാകാശവസ്തുക്കൾ==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്