"ഒ.എൻ.വി. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
== ജീവിതരേഖ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ|ചവറയിൽ]] ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി [[1931]] [[മേയ് 27]] ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. [[ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചവറ|ശങ്കരമംഗലം ഹൈസ്കൂളിൽ]] തുടർ വിദ്യാഭ്യാസം.
 
1948-ൽ സ്കൂളിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം എസ്.എൻ.കോളേജിൽ]] ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ]] ബിരുദമെടുത്തു. [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും 1955-ൽ [[മലയാളം|മലയാളത്തിൽ]] [[ബിരുദാനന്തരബിരുദം|ബിരുദാനന്തര ബിരുദവും]] കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ [[ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ]] (എ.ഐ.എസ്‌.എഫ്)-ന്റെ നേതാവായിരുന്നു.
വരി 28:
1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 
===ഔദ്യോഗിക ജീവിതംjinnnn===
[[File:Onv-kuruppu-malayalam-poet-2011.jpg|thumb|]]
[[1957]] മുതൽ [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] അദ്ധ്യാപകനായി. [[1958]] മുതൽ 25 വർഷം [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും]] [[കോഴിക്കോട്]] [[ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട്|ആർട്സ് ആൻഡ് സയൻസ് കോളേജിലും]] [[തലശ്ശേരി]] [[ബ്രണ്ണൻ കോളേജ്|ഗവ: ബ്രണ്ണൻ കോളേജിലും]] തിരുവനന്തപുരം [[തിരുവനന്തപുരം ഗവ: വിമൻസ് കോളേജ്|ഗവ: വിമൻസ് കോളേജിലും]] മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. [[1986]] [[മേയ് 31]]-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം [[കോഴിക്കോട് സർവ്വകലാശാല|കോഴിക്കോട് സർവ്വകലാശാലയിൽ]] വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ ''[[തത്തമ്മ|തത്തമ്മയുടെ]]'' മുഖ്യ പത്രാധിപരായിരുന്നു.
 
"https://ml.wikipedia.org/wiki/ഒ.എൻ.വി._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്