"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
(ചെ.)No edit summary
വരി 1:
[[Image:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg|thumb|300px| [[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ള]] '''കൂത്തമ്പലം''']]
[[കേരളം|കേരളത്തിലെ]] പ്രാചീന നാടക കലയായ [[കൂത്ത്]] അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം. അമ്പലങ്ങളില്‍ [[ശ്രീകോവില്‍|ശ്രീകോവിലിന്റെ]] മുന്‍‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം<ref>നാട്യകല്‍‌പദ്രുമം, [[പത്മശ്രീ]] ഗുരു [[മാണി മാധവ ചാക്യാര്‍]], [[മലയാളം]], [[1975]]</ref>. [[ഭരതമുനി|ഭരതമുനിയുടെ]] [[നാട്യശാസ്ത്രം]] അനുസരിച്ചാണ് കൂത്തമ്പലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം പോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങള്‍ക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. [[കൂത്ത്]], [[കൂടിയാട്ടം]] തുടങ്ങിയ ആചാര കലകളാണ് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുക. [[ചാക്യാര്‍]] സമുദായത്തില്‍ നിന്നുള്ള പുരുഷന്‍‌മാര്‍ക്കേ കൂടിയാട്ടം അവതരിപ്പിക്കുവാനുള്ള അനുവാദമുള്ളൂ. [[അമ്പലവാസി]], [[നമ്പ്യാര്‍]] ജാതികളില്‍ പെട്ട നങ്യാരമ്മമാര്‍ [[നങ്ങ്യാര്‍ കൂത്ത്]], കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ [[മിഴാവ്]] കൂത്തമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. മിഴാവും [[ഇലത്താളം|ഇലത്താളവും]] കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാര്‍ ആണ് ഇലത്താളം മുഴക്കുക.
[[ചിത്രം:ഹരിപ്പാട്-സുബ്രഹ്മണ്യ-ക്ഷേത്രത്തിലെ-കൂത്തമ്പലം.jpg|thumb|300px| [[ഹരിപ്പാട്]] സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൂത്തമ്പലം]]
 
==ഐതിഹ്യം==
ബ്രഹ്മാവ്‌ ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിന്‍റെ (കൂത്തമ്പലത്തിന്‍റെ) ഉല്പത്തി എന്നാണ് ഐതിഹ്യം.
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്