"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "White_Sulde_of_the_Mongol_Empire.jpg" നീക്കം ചെയ്യുന്നു, Alan എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
No edit summary
വരി 52:
|stat_area1 = 1000000
}}
[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ]] രണ്ടാമത്തെ പുത്രനായ [[ചഗതായ് ഖാൻ]], [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] സ്ഥാപിച്ച സാമ്രാജ്യമാണ് '''ചഗതായ് സാമ്രാജ്യം''' അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് മംഗോളിയൻ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യമായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രമായി നിലകൊണ്ടു. സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ, അതായത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം, ഇത് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] വടക്കുള്ള [[അമു ദാര്യ]] നദി മുതൽ കിഴക്ക് [[ചൈന|ചൈനയുടേയും]], [[മംഗോളിയ|മംഗോളിയയുടേയും]] അതിർത്തിയായ [[അൾതായ്]] പർവതനിര വരെ വിസ്തൃതമായിരുന്നു<ref>See Barnes, Parekh and Hudson, p. 87; Barraclough, p. 127; ''Historical Maps on File'', p. 2.27; and LACMA for differing versions of the boundaries of the khanate.</ref>.
 
1360-കളിൽ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ [[തിമൂർ]] പിടിച്ചെടുത്തെങ്കിലും, 1220-കളുടെ അവസാനം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു.
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്