"തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ചരിത്രം ==
[[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെ]] ഉപദേശ നിർദേശങ്ങൾ ലേബർ അസോസിയേഷൻ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്നു. ആലപ്പുഴയിലെ കയർ തൊഴിലാളികൾ ഭേദപ്പെട്ട കൂലിയോ ആനുകൂല്യങ്ങളോ ഇല്ലാതെ കടുത്ത ചൂഷണത്തിനു വിധേയരായി അടിമകളെപ്പോലെ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. വാടപ്പുറം ബാവയെന്ന തൊഴിലാളിമൂപ്പൻ തങ്ങളുടെ ദുഃസ്ഥിതിയെപ്പറ്റി ഗുരുവിനെ സങ്കടമുണർത്തിച്ചു. ഒറ്റക്കെട്ടോടെ തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനായിരുന്നു ഗുരുവിന്റെ നിർദേശം. അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്കു തന്റെ സന്ദേശവുമായി ശിഷ്യനായ [[സ്വാമി സത്യവ്രതൻ|സ്വാമി സത്യവ്രതനെ]] ഗുരു അയച്ചു. സംഘടനകൊണ്ടു കരുത്തുനേടി തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കണമെന്നായിരുന്നു ആ സന്ദേശത്തിന്റെ കാതൽ.<ref>{{Cite web|url=http://archive.today/1kBYi|title=ഇരുൾ നീക്കിയ ശ്രീമുഖം|access-date=16 May 2021|date=5 September 2017|publisher=മനോരമ}}</ref>
 
ക്രമേണ തൊഴിലാളികൾക്ക് നേതൃത്വത്തോട് മമത കുറയുകയും കേശവദേവിനെ സെക്രട്ടറിയായി ക്ഷണിച്ചുകൊണ്ടു വരികയും ചെയ്തു. സ്വാമി പത്മനാഭൻ എന്ന പേരിലറിയപ്പെട്ടിരുന്ന പി.കെ. പത്മനാഭനും [[കുന്തക്കാരൻ പത്രോസ്|കുന്തക്കാരൻ പത്രോസുമായിരുന്നു]] പറവൂരു ചെന്ന് ദേവിനെ കണ്ടത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പൊതു യോഗത്തിൽ വി.കെ. വേലായുധനെ പ്രസിഡന്റായും ദേവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ ദേവ് താഴെപ്പറയുന്ന കാര്യപരിപാടികൾ അവതരിപ്പിച്ചു.
 
* മതത്തിനും രാജ്യത്തിനുമതീതമായി ലോകതൊഴിലാളികൾ എന്ന ബോധം തൊഴിലാളികളിൽ ഉണ്ടാക്കുക
* തൊഴിൽക്കുഴപ്പങ്ങളിൽ അസോസിയേഷൻ നേരിട്ടിടപെടുക
* മുടങ്ങിക്കിടന്നിരുന്ന തൊഴിലാളി പത്രം വീണ്ടും തുടങ്ങുക
* കൂലി കുറയ്ക്കുന്നതിനെതിരെയും എല്ലാ വിധ മൂപ്പൻ പിരിവുകൾക്കെതിരെയും ശക്തമായി പ്രതികരിക്കുക. കൂലി കുറച്ചാൽ അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കണമെന്നു തീരുമാനിച്ചു. ആദ്യ പണിമുടക്കിന് നാടകീയത പകരാൻ പണിക്കു പോകാതിരിക്കുകയല്ല, പണിക്കിടെ നേരത്തെ തീരുമാനിച്ച സമയത്ത് പണി നിർത്തി തൊളിലാളികൾ ഇറങ്ങുകയായിരുന്നു. കേശവദേവിന്റെ നേതൃത്വത്തിൽ യൂണിയൻ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. <ref>{{Cite book|title=എതിർപ്പ്|last=[[പി. കേശവദേവ്]]|publisher=ഡി.സി. ബുക്സ്|year=1959|isbn=9788126453108|location=കോട്ടയം|pages=320 - 326}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തിരുവിതാംകൂ‍ർ_ലേബർ_അസോസിയേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്