"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 35:
 
== ജീവചരിത്രം ==
കോട്ടയം ജില്ലയിലെ പാലാ താലൂക്കിലെ കാപ്പിൽ കുടുംബത്തിൽ സ്വതന്ത്ര സമര സേനാനിയും മുൻ എം.പി.യുമായിരുന്ന ചെറിയാൻ ജെ.കാപ്പൻ്റെയും ത്രേസ്യാമ്മയുടേയും മകനായി 1956 മെയ് 30ന് ജനിച്ചു. പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ, ഇരിങ്ങാലക്കുട സെൻറ് തോമസ് സ്കൂൾ, ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
 
കേരള സംസ്ഥാന വോളിബോൾ ടീമിലംഗമായിരുന്നു, കാലിക്കറ്റ് സർവ്വകലാശാല ടീം ക്യാപ്റ്റനായിരുന്ന മാണി സി.കാപ്പൻ മികച്ച പ്രകടനത്തെ തുടർന്ന് കെ.എസ്.ഇ.ബിയുടെ വോളിബോൾ ടീമിലെത്തി. ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്ട്സ് ക്ലബിൽ കളിച്ചിട്ടുണ്ട്.
കായിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 
പിന്നീട് സിനിമ രംഗത്തേക്ക് പ്രവേശിച്ച മാണി.സി. കാപ്പൻ നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായി. മേലെപ്പറമ്പിൽ ആൺവീടാണ് അദ്ദേഹം നിർമ്മിച്ച ആദ്യ സിനിമ. സിനിമ രംഗത്തെ സംഭാവനകളെ തുടർന്ന് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരങ്ങളും മാണി.സി.കാപ്പന് ലഭിച്ചു.
 
കോൺഗ്രസ് എസിൽ അംഗമായി രാഷ്ട്രീയ പ്രവർത്തകനായി മാറിയ മാണി.സി. കാപ്പൻ പിന്നീട് പാർട്ടി വിട്ട് എൻ.സി.പിയിൽ ചേർന്നു.
പാലാ മുൻസിപ്പൽ കൗൺസിലർ,
നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എൻ.സി.പി. സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു.
 
കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിക്കെതിരെ 2006, 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചു.
 
2019-ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി ആദ്യമായി പാലായിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാൻ താത്പര്യപ്പെട്ട മാണി.സി.കാപ്പന് എൻ.സി.പി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം എൻ.സി.കെ എന്ന പാർട്ടി രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു.
 
ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് എം നേതാവും കെ.എം. മാണിയുടെ മകനുമായ ജോസ്.കെ.മാണിയെയാണ് ഇത്തവണ കാപ്പൻ പരാജയപ്പെടുത്തിയത്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്