"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അടിമത്തം-ധർമചിന്തകളിൽ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 28:
 
== അടിമത്തം-ധർമചിന്തകളിൽ ==
അടിമത്തം അധർമമാണെന്ന നേരിയബോധംപോലും യവനചിന്തകൻമാർക്കുണ്ടായിരുന്നില്ല. അരിസ്റ്റോട്ടൽ അടിമത്തത്തെ ന്യായീകരിച്ചു. യവനൻ യവനനെ അടിമയാക്കുന്നത് തെറ്റാണെന്നുമാത്രം പ്ലേറ്റോ വാദിച്ചു. പ്രാചീനറോമിലും ഗ്രീസിലും അറേബ്യയിലും ഇന്ത്യയിലും ഈ പ്ളേറ്റോണിയൻ അഭിപ്രായമായിരുന്നു ചിരകാലം നിലനിന്നിരുന്നത്. നിരവധി അടിമകൾ ആദിമക്രൈസ്തവസഭകളിലെ അംഗങ്ങളായപ്പോഴാണ് മനുഷ്യനെ ദാക്ഷിണ്യമില്ലാതെ ജംഗമവസ്തുവാക്കുന്നത് നീതീകരിക്കുന്ന പഴയ പതിവിന് മാറ്റം വന്നത്. സാമ്പത്തികവ്യവസ്ഥകളുടെ അന്നത്തെ പ്രധാനഘടകമായിരുന്ന അടിമത്തം പെട്ടെന്ന് മാറ്റുന്നതിന് ആദ്യകാലക്രിസ്ത്യാനികൾക്ക് പ്രായോഗികമായ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. എന്നാലും അടിമത്തത്തിനെതിരെ ധാർമികരോഷം ആദ്യമായി പ്രകടിപ്പിച്ചത് അവരായിരുന്നു. പില്ക്കാലത്ത് യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളാണ് വൻതോതിലുള്ള അടിമക്കച്ചവടം ലോകമാസകലം പരത്തിയതെങ്കിലും അടിമക്കച്ചവടം തടയുന്നതിനും അടിമത്തം സമൂലം നശിപ്പിക്കുന്നതിനും മുൻകൈയെടുത്തു പ്രവർത്തിച്ചതും ക്രൈസ്തവ വിഭാഗങ്ങൾ, പ്രത്യേകിച്ച് ക്വേക്കർ (Quaker) മാർ, ആണെന്നത് ശ്രദ്ധേയമാണ്. ബുദ്ധനോ ശങ്കരാചാര്യരോ കൺഫ്യൂഷ്യസ്സോ മനുഷ്യനെ വില്ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ഉപദേശിച്ചതായി കേട്ടിട്ടില്ല.സർവവും ത്യജിച്ച് സന്ന്യസിക്കുവാനുള്ള അവകാശംകൂടി ശൂദ്രന് നിഷേധിക്കുവാനുള്ള ഹൃദയവിശാലത മാത്രമേ അദ്വൈതപ്രണേതാവായ ശങ്കരാചാര്യർക്കുണ്ടായിരുന്നുള്ളു. ബുദ്ധിജീവികൾ ഭരിക്കണമെന്ന് നിർദ്ദേശിച്ച പ്ലേറ്റോയും ആര്യൻമാരേ ഭരിക്കാവൂ എന്ന് നിശ്ചയിച്ചു പ്രവർത്തിച്ച ഹിറ്റ് ലറും യു.എസ്സിലെ വെള്ളക്കാരും അടിമത്തത്തെ സംബന്ധിച്ചിടത്തോളം ആദിമ ക്രൈസ്തവരുടെ എതിർചേരികൾതന്നെ. നീറ്റ്ഷെയുടെ അഭിപ്രായത്തിൽ ക്രിസ്തുമതം തന്നെ അടിമത്തമാണ്.
 
== ദാസമനോഭാവം ==
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്