"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
 
രണ്ട് [[ഗാലക്സി|ഗാലക്സികൾ]] തമ്മിൽ പിണ്ഡം കൈമാറുക എന്ന അപൂർവ്വപ്രതിഭാസം നടക്കുന്ന, [[ആന്റിന ഗാലക്സികൾ]] (Antennae Galaxies) എന്നറിയപ്പെടുന്ന NGC 4038/NGC 4039 അത്തക്കാക്ക രാശിയിലാണ്‌. കോടിക്കണക്കിന്‌ വർഷങ്ങൾക്കുശേഷം [[ആകാശഗംഗ]] [[ആൻഡ്രോമിഡ ഗാലക്സി|ആൻഡ്രോമിഡ ഗാലക്സിയുമായി]] കൂട്ടിയിടിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഈ ഗാലക്സികൾ നല്ല ധാരണ നൽകുന്നു<ref>http://www.nasa.gov/multimedia/imagegallery/image_feature_1086.html</ref>. 31 ക്രറ്റാറിസിനു 0.25° വടക്കു ഭാഗത്തായാണ് ഇതിനെ കാണുന്നത്.<ref name="o'meara">{{cite book|title=The Caldwell Objects|first=Stephen James|last=O'Meara|publisher=Cambridge University Press|year=2002|pages=240–43|isbn=978-0-521-82796-6|url=https://books.google.com/books?id=3Hg6YHgx9nAC&pg=PA242}}</ref> ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഹൃദയത്തിന്റെ ആകൃതിയിലാണ് ഇതു കാണാനാവുക. ഭൂമിയിൽ നിന്നും 4,50,00,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. വളരെ ശക്തമായ ഒരു എക്സ്-റേ സ്രോതസ്സു കൂടുയാണ് ഇത്. ദ്വന്ദനക്ഷത്രങ്ങളോ ഇടത്തരം പിണ്ഡമുള്ള തമോഗർത്തങ്ങളോ പുറപ്പെടുവിക്കുന്നതാവാം ഇതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.<ref>{{cite book|title=300 Astronomical Objects: A Visual Reference to the Universe|first1=Jamie|last1=Wilkins|first2=Robert|last2=Dunn|publisher=Firefly Books|year=2006|location=Buffalo, New York|isbn=978-1-55407-175-3}}</ref> എസ്‌ എൻ 2004 ജിടി ഒരു സൂപ്പർനോവയാണ്. ഈ സ്ഫോടനമുണ്ടായത് 2004 ഡിസംബർ 12നാണ്.ഈ സൂപ്പർനോവക്കു കാരണമായ നക്ഷത്രത്തെ പഴയ ഫോട്ടോകൾ വെച്ച് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും സൂര്യന്റെ 40 മടങ്ങിൽ കൂടുതൽ പിണ്ഡമുള്ള വൂൾഫ്- റയട്ട് നക്ഷത്രമോ അല്ലെങ്കിൽ ഏതെങ്കിലും ദ്വന്ദനക്ഷത്രങ്ങളിൽ സൂര്യന്റെ 20-40 മടങ്ങ് പിണ്ഡമുള്ള ഒരെണ്ണമോ ആയിരിക്കും ഈ സൂപ്പർനോവയുടെ മുൻഗാമി എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.<ref name=aj630_1_L33>{{cite journal|last1=Maund|first1=Justyn R.|last2=Smartt|first2=Stephen J.|last3=Schweizer|first3=Francois|title=Luminosity and Mass Limits for the Progenitor of the Type Ic Supernova 2004gt in NGC 4038 |journal=The Astrophysical Journal|volume=630|issue=1|pages=L33–L36|date=2005|doi=10.1086/491620|bibcode=2005ApJ...630L..33M|arxiv=astro-ph/0506436|s2cid=17375474}}</ref> എസ്‌ എൻ 2007sr മറ്റൊരു സൂപ്പർനോവയാണ്. 2007 ഡിസംബർ 14നാണ് ഇതിനെ ഏറ്റവും കൂടിയ ശോഭയിൽ കാണപ്പെട്ടത്.<ref name=cbet1213>{{cite journal|last1=Pojmanski|first1=G.|last2=Prieto|first2=J. L.|last3=Stanek|first3=K. Z.|last4=Beacom|first4=J. F.|title=Supernova 2007sr in NGC 4038|journal=Central Bureau Electronic Telegrams|issue=1213|page=1|editor1-last=Green|editor1-first=D. W. E.|date=2008|volume=1213|bibcode=2008CBET.1213....1P}}</ref> കൂടുതൽ സൂപ്പർനോവകളുടെ വിശദമായ ചിത്രങ്ങൾ എടുക്കുന്നതിനുള്ള നല്ലൊരു സ്ഥാനമായാണ് ഈ ഗാലക്സിയെ കണക്കാക്കുന്നത്.<ref name=aj630_1_L33/>
 
എൻ‌ജി‌സി 4038 ഗ്രൂപ്പിലെ മറ്റൊരു അംഗമാണ് എൻ‌ജി‌സി 4027. അസാധാരണമായ വലിപ്പമുള്ള ഒരു സർപ്പിള ഹസ്തം ഇതിന്റെ പ്രത്യേകതയാണ്. റിംഗ്‌ടെയിൽ ഗാലക്‌സി എന്നറിയപ്പെടുന്ന ഇത് 31 ക്രേറ്ററിസിനടുത്താണ്.<ref name="o'meara"/> ഇതിന്റെ വികലമായ ആകൃതിക്കു കാരണം ഒരുപക്ഷേ മുൻകാലത്തുണ്ടായ ഒരു കൂട്ടിയിടി കാരണമാകാം എന്നാണു കരുതുന്നത്. നക്ഷത്രസമൂഹത്തിന്റെ വടക്കുകിഴക്കു ഭാഗത്തു കാണുന്ന എൻ‌ജി‌സി 4782, എൻ‌ജി‌സി 4783 എന്നിവ ഭാവിയിൽ കൂട്ടിയിടിച്ച് ഒന്നാകാൻ സാധ്യതയുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 20 കോടി പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.<ref name="streicher">{{cite journal|last=Streicher|first=Magda|date=2008|title=Deepsky Delights: A Crow named Corvus|journal=[[Monthly Notes of the Astronomical Society of Southern Africa]]|volume=67|issue=3–4|pages=63–66|bibcode=2008MNSSA..67...63S}}</ref>
 
==ഉൽക്കാവർഷങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3570052" എന്ന താളിൽനിന്ന് ശേഖരിച്ചത്