"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രമപ്പെടുത്തി ആമുഖം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇതിലുണ്ടായിരുന്ന തെറ്റ് തിരുത്തപ്പെട്ടു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
. [[ഹിന്ദു|ഹൈന്ദവ വിശ്വാസത്തിൽ]] സാധാരണഗതിയിൽ [["പരബ്രഹ്മം"]], "ഈശ്വരൻ", "ഓംകാരം, "പരമാത്മാവ്", ആദിനാരായണൻ, പരമേശ്വരൻ, ആദിപരാശക്തി, വിഘ്‌നേശ്വരൻ തുടങ്ങിയവ ദൈവത്തെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ത്രിമൂർത്തികളും ത്രിദേവിമാരും ബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഇവർ ഈശ്വരനെ തൂണിലും തുരുമ്പിലും വരെ കാണുന്നവരാണ്. ഇതിനെ വിശ്വദേവതാസങ്കൽപ്പം എന്നും പറയാം. ശൈവ-ശാക്തേയ- വൈഷ്ണവ മതങ്ങളുടെ ഒരു സങ്കലനമാണ് ഇന്നത്തെ ഹൈന്ദവ വിശ്വാസം എന്ന് വിദഗ്ദ്ധർ പറയുന്നു. വൈഷ്ണവർ "ആദിനാരായണൻ", ശാക്തേയർ "ആദിപരാശക്തി", ശൈവമതക്കാർ "പരമശിവൻ", ഗണപതേയ മതക്കാർ "വിഘ്നേശ്വരൻ" എന്നും ഈശ്വരനെ സംബോധന ചെയ്തിരുന്നു. മനുഷ്യനെയും ദൈവത്തെയും ഒന്നായി കാണുന്ന അദ്വൈത സങ്കൽപ്പവും ഇതിൽ കാണാം.
 
[[യഹോവ]] എന്നും എന്ന ചതുരക്ഷരിയായും പുരാതന [[ജൂതൻ|യഹൂദരും]] [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളും]] ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. മറ്റൊരു സെമിറ്റിക് മതമായ ക്രിസ്തു മതത്തിൽ പൊതുവെ ദൈവത്തെ കുറിക്കാൻ "കർത്താവ്‌", "ക്രിസ്തു" അഥവാ "ദൈവം" (ഗ്രീക്കിൽ അഡൊനെയ്‌); "പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് (ത്രീത്വം)" തുടങ്ങിയ സ്ഥാനപ്പേരുകളാണ് ഉപയോഗിക്കുന്നത്.
 
ഇസ്ലാമിന്റെ ദൈവ സംജ്ഞ, അറബി ഭാഷയിലെ [[അല്ലാഹു]] ദൈവം എന്ന നാമം ഈശ്വരൻ എല്ലാം ഒന്നാണെന്ന് കാണിക്കുന്നു
 
പ്രകൃതി പ്രതിഭാസങ്ങളോടുള്ള ആരാധന പിന്നീട് ബിംബരാധരയിലേക്കും ബഹുദൈവ ആരാധനയിലേക്കും വഴി തെളിയിച്ചു.ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ കണ്ട് വരുന്ന  ദൈവവിശ്വാസങ്ങളും വ്യത്യസ്തമാണ്.. ഇവ പ്രദേശികവുമാണ്. ഒരു പ്രദേശത്തെ ഒരു പ്രത്യേക കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആചാരങ്ങൾ  സംസ്ക്കാരങ്ങൾ ആ നാട്ടിലെ ദൈവ വിശ്വാസത്തിലോ അവ അടങ്ങുന്ന മതങ്ങളിലോ പ്രതിഭലിക്കുന്നതായി നരവംശ ശാസ്ത്രജ്ഞരും പുരാവസ്തു ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ദൈവ വിശ്വാസം ബഹുദൈവ വിശ്വാസം ആയിരുന്നു .ഏറ്റവും പഴക്കമുള്ള ഗ്രീക്ക് , ഇന്ത്യൻ പ്രാചീന സംസ്ക്കാരങ്ങളിൽ ഈ ആശയം നിലനിന്നിരുന്നു.ഈജിപ്ത് ൽ നിന്നായിരുന്നു ഏക ദൈവ വിശ്വാസത്തിന് തുടക്കം കുറിക്കുന്നത് എന്ന് വിശ്വസിക്കുന്നു..
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്