"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ വിവരങ്ങൾ നീക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റായ വിവരങ്ങൾ നീക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
 
പൗരസ്ത്യ കാതോലിക്കാസനം [[ഓർത്തഡോക്സ്‌ സുറിയാനി സഭ|അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ]] ലയിപ്പിച്ചതിനു് ശേഷം 1876-ൽ‍ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ‍ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിന്റെ കീഴിൽ ഔപചാരികമായിവന്നു. 1912-ൽ വീണ്ടും മലങ്കര സഭ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ആത്മീയ പരമാചാര്യത്വത്തിൻ കീഴിലായി. അന്നു് വട്ടശേരിൽ‍ മാർ ദീവന്നാസിയോസായിരുന്നു മലങ്കര സഭാതലവൻ‍ അഥവാ മലങ്കര മെത്രാപ്പോലീത്ത. മലങ്കര മെത്രാപ്പോലീത്ത എന്നുവിളിയ്ക്കപ്പെടുന്ന വലിയ മെത്രാപ്പോലീത്ത പ്രധാന അദ്ധ്യക്ഷനായ സ്വയംഭരണ സഭയാണു് മലങ്കര സഭ.
== ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാൾ==
1934-ൽ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ തെരഞ്ഞെത്തു. അന്നു് മുതൽ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.
 
ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസിനെ [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ]] പരമ പാത്രിയർക്കീസു്മാരിൽ ഒരാളായാണു് പരിഗണിയ്ക്കുന്നതു്. 1965-ലെ [[ആഡിസ് അബാബ സുന്നഹദോസ്|ആഡിസ് അബാബ സുന്നഹദോസിൽ]] അലക്സാന്ത്രിയാ പാപ്പയെയും (പാത്രിയർക്കീസ്) അന്ത്യോക്യാ പാത്രിയർ‍ക്കീസിനോടും ആർ‍മീനിയാ കാതോലിക്കോസുമാരോടും എത്തിയോപ്പിയാ പാത്രിയർ‍ക്കീസിനോടും ഒപ്പം പൗരസ്ത്യ കാതോലിക്കോസ് മാർ ഔഗേൻ പ്രഥമൻ‍ ബാവയും പങ്കെടുത്തു.
 
[[ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ|പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു്]] ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ''ജാതിയ്ക്കു് കർത്തവ്യൻ'' എന്ന സ്ഥാനി ''മലങ്കര മെത്രാപ്പോലീത്ത'' എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ ബാവ.
 
115 ഓളം പൗരസ്ത്യ കാതോലിക്കമാരാണിതുവരെ ഉണ്ടായിട്ടുള്ളതു്.<ref>1963-ലെ മനോരമ ഇയർ‍ ബുക്കിൽ പ്രസിദ്ധീകരിച്ച പട്ടിക പരിഷ്കരിച്ചു് മലങ്കരസഭാദീപം എന്നഒരു സ്വതന്ത്ര ദ്വൈ വാരിക പ്രസിദ്ധീകരിച്ചതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വിശ്വാസസംരക്ഷകൻ മാസിക 2010 നവം 15-ഡി. 14 ലക്കത്തിൽ‍ പുനഃപ്രസിദ്ധീകരിച്ചതുമായ പട്ടികയിൽ 91പേരുകളാണുള്ളതു്.അതിലെ പേരുകൾ ചിലതു് തെറ്റും അനധികൃത കാതോലിക്കമാരെ ഉൾ‍പ്പെടുത്തിയതുമാണു് </ref> എന്നാൽ കാതോലിക്കമാരുടെ പട്ടിക ഔദ്യോഗികമായി ഒന്നുംതന്നെ നിലവിലില്ല. മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയ്ക്കു് സമർ‍പ്പിച്ച പട്ടികയാണ്‌ ഇവിടെ നൽകിയിരിക്കുന്നത് അതു് പ്രകാരം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ 109-ആമത് പ്രാമാണിക പൗരസ്ത്യ കാതോലിക്കയാണ്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്