"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
| align = right
}}
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് [[എദേസ്സ]], [[മെസപ്പൊട്ടാമിയ]], [[പേർഷ്യ]], [[അറേബ്യ]], [[ഇന്ത്യ]], [[ചൈന]], [[മംഗോളിയ]], എന്നീ കിഴക്കൻ ഭൂപ്രദേശങ്ങളിൽ വളർന്ന് വികസിച്ച ക്രൈസ്തവസഭയായ [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയുടെ]] പരമാദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് '''പൗരസ്ത്യ കാതോലിക്കോസ്''' അഥവാ '''[[കിഴക്കിന്റെ കാതോലിക്കോസ്]] -പാത്രിയാർക്കീസ്'''. '''ബാബിലോണിന്റെ പാത്രിയർക്കീസ്''' എന്നും '''കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത''' എന്നും ഈ സ്ഥാനം പരമ്പരാഗതമായി അറിയപ്പെടുന്നു.
 
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ [[തോമാശ്ലീഹ|മാർത്തോമാശ്ലീഹായുടേയും]] അദ്ദേഹത്തിൻറെ ശിഷ്യന്മാരായ [[മാർ അദ്ദായി]], [[മാർ മാറി]] എന്നിവരുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത്. നാലാം നൂറ്റാണ്ടിൽ ഈ സഭയുടെ ആസ്ഥാനം [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായ [[സെലൂക്യാ-ടെസിഫോൺ]] ഇരട്ട നഗരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈ സ്ഥാനത്തിന് സെലൂക്യാ-ടെസിഫോണിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ് എന്ന പേരും കൈകവന്നു.{{sfn|Wilmshurst|2000|p=4}}{{sfn|Walker|1985|p=172: "this church had as its head a "catholicos" who came to be styled "Patriarch of the East" and had his seat originally at Seleucia-Ctesiphon (after 775 it was shifted to Baghdad)"}} [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടരുന്ന ഈ സഭ [[റോമാ സാമ്രാജ്യം| റോമാ സാമ്രാജ്യത്തിൽ]] വളർന്ന സഭകളിൽനിന്ന് വളരെ വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും ആരാധനാക്രമവും ദൈവശാസ്ത്രവീക്ഷണവും ശിക്ഷണക്രമവും പിന്തുടരുന്ന സഭയാണ്.