"പി. കേശവദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
1930കളിൽ മലയാള കഥാസാഹിത്യത്തിലെ നേതൃത്വം നൽകി.ആദ്യ നോവൽ ഓടയിൽ നിന്ന് . 20 നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും 7 ഏകാങ്കനാടകസമാഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും ചില ഗദ്യ കവിതകളും നിരൂപണങ്ങളും കേശവദേവ് എഴുതിയിട്ടുണ്ട്. [[അയൽക്കാർ]] എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച നോവലാണ്‌ കണ്ണാടി. ഇത്രയേറെ ജീവിതയാതനകൾ അനുഭവിച്ച എഴുത്തുകാർ മലയാളത്തിൽ വിരളമാണ് . [[ഓടയിൽ നിന്ന് (ചലച്ചിത്രം)|ഓടയിൽ നിന്ന്]] എന്ന നോവൽ സിനിമ ആക്കിയിട്ടുണ്ട് .
 
സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെയും [[തൊഴിലാളി (പത്രം)|തൊഴിലാളി]] പത്രത്തിന്റെയും പത്രാധിപരായിരുന്നു. [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെയും]] [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും]] പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു. 1983 ജൂലൈ മൂന്നിന് അന്തരിച്ചു.
 
ആദ്യ ഭാര്യ ഗോമതിയമ്മ. പൊരുത്തക്കേടുകളാൽ ആ ദാമ്പത്യം മുന്നോട്ടു പോയില്ല. അക്കാലത്ത്‌ അവർ ഒരു പെൺകുട്ടിയെ വളർത്തുമകളായി സ്വീകരിച്ചു. ദാമ്പത്യബന്ധം തകർന്നിട്ടും ദേവ്‌, ഈ വളർത്തു പുത്രിയോടുള്ള ബന്ധം നിലനിർത്തി. 1956ൽ ദേവ്‌ ആകാശവാണിയിൽ നാടകവിഭാഗത്തിൽ ഉദ്യോ ഗസ്ഥനായി. ഏറെ കഴിയുംമുൻപ്‌ അദ്ദേഹം വീണ്ടും വിവാഹം ചെയ്തു. സിതാലക്ഷ്മിയുമായി നടന്ന ഈ വിവാഹം കുറെ ഒച്ചപ്പാടുണ്ടാക്കി. അദ്ദേഹത്തിന്‌ ജോലി നഷ്ടപ്പെട്ടു.
 
[[സീതാലക്ഷ്മി ദേവ്|സീതാലക്ഷ്മി ദേവ്,]] കേശവദേവിനെക്കുറിച്ച് കേശവദേവ് എന്റെ നിത്യകാമുകൻ, കേശവദേവിനോടൊപ്പം സീത എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.<ref>{{Cite web|url=http://keralaliterature.com/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/%E0%B4%B8%E0%B5%80%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D-seethalekshmi/|title=സീതാലക്ഷ്മി ദേവ്|access-date=28 May 2021|date=28 May 2021}}</ref>
 
 
1983 ജൂലൈ മൂന്നിന് അന്തരിച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പി._കേശവദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്